ഗ്രെറ്റ തന്‍ബര്‍ഗ് അടക്കമുള്ളവര്‍ ഇസ്രായേല്‍ കസ്റ്റഡിയില്‍
മനുഷ്യാവകാശ പ്രവര്‍ത്തക ഗ്രെറ്റ തന്‍ബര്‍ഗ് ഉള്‍പ്പെടെയുള്ള ആക്ടിവിസ്റ്റുകളെ ഇസ്രായേല്‍ സൈന്യം കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ട്. ഗസയിലെ ഉപരോധത്തിനെതിരേ യാത്ര തിരിച്ച ഫ്രീഡം ഫ്‌ളോട്ടില്ല എന്ന കപ്പലില്‍ സൈന്യം കയറുകയായായിരുന്നു. കപ്പലുമായുള്ള ആശയവിനിമയവും ഇല്ലാതായി. ഇതിനിടെ കപ്പലിലേക്ക് വെളുത്ത നിറത്തിലുള്ള എന്തോ സൈന്യം എറിഞ്ഞതായും പറയുന്നു.
ഇസ്രായേല്‍ പ്രധാമന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് സൈന്യത്തിനു നിര്‍ദേശം നല്‍കിയതിനു പിന്നാലെയാണ് ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്തത്. കപ്പലില്‍ 12 പേരാണുണ്ടായിരുന്നതെന്നും അവരുടെ പക്കല്‍ ആയുധങ്ങളില്ലായിരുന്നുവെന്നും നേരത്തെ വ്യക്തമാക്കിയിരുന്നു. മാനുഷികസഹായം മാത്രമേ ലക്ഷ്യമുള്ളൂവെന്ന് സംഘത്തിലെ യൂറോപ്യന്‍ പാര്‍ലമെന്റംഗം റിമ ഹസ്സന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ഗ്രെറ്റ തന്‍ബര്‍ഗ്, ഗെയിം ഓഫ ്‌ത്രോണ്‍സ് നടന്‍ ലിയാം കണ്ണിങ്ഹാം തുടങ്ങിയ പ്രമുഖരാണ് കപ്പലിലുണ്ടായിരുന്നത്. ഗസയിലെ ഇസ്രായേലിന്റെ നിയമവിരുദ്ധ ഉപരോധത്തിന്റെ മനുഷ്യത്വമില്ലായ്മ തുറന്നു കാട്ടുന്ന ആഗോള സഖ്യമാണ് ഫ്രീഡം ഫ്‌ളോട്ടില്ല. സംഘടനയുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജൂണ്‍ ഒന്നിനാണ് ഇറ്റാലിയന്‍ ദ്വീപായ സിസിലിയില്‍ നിന്ന് കപ്പല്‍ പുറപ്പെട്ടത്. ബേബി ഫുഡ്, അരി, സാനിറ്ററി നാപ്കിനുകള്‍, ഡപ്പറുകള്‍, മെഡിസിന്‍, വാട്ടര്‍ ഡീസലൈസേഷന്‍ കിറ്റുകള്‍ തുടങ്ങിയവയാണ് കപ്പലുള്ളത്. ഇസ്രായേല്‍ നടപടിക്കെതിരേ പോരാട്ടം തുടരാനാണ് സംഘത്തിന്റെ തീരുമാനം.
