Culture & History

ദീപാവലി: ബ്രാഹ്‌മണര്‍ കവര്‍ന്നു വളച്ചൊടിച്ച ബൗദ്ധാഘോഷം

റെജി ശങ്കര്‍ ബോധി

ദീപാവതി നദിയുടെ തീരത്ത് ആരംഭിച്ച ബുദ്ധ ഉത്സവമാണ് ‘ദീപ ഒളി ‘(ദീപാവളി) തിരുനാള്‍. ദക്ഷിണേന്ത്യന്‍ സാമൂഹിക വിപ്ലവത്തിന്റെ പിതാവായി അറിയപ്പെടുന്ന അയോദി ദാസ പണ്ഡിതര്‍ വിവിധ സാഹിത്യ സ്രോതസ്സുകള്‍ ഗവേക്ഷണം ചെയ്യുകയും അതുവഴി ദീപങ്ങളുടെ ഉത്സവത്തെക്കുറിച്ചുള്ള യാഥാര്‍ത്ഥ്യം വെളിപ്പെടുത്തുകയും ചെയ്തു. മുമ്പ് ബുദ്ധമതം ഇന്ത്യയിലുടനീളം ആളുകള്‍ പിന്തുടര്‍ന്നിരുന്നു. അത് ജനജീവിതത്തെ സമൃദ്ധമാക്കി. അതിനാല്‍ ബുദ്ധഭിക്ഷുക്കള്‍ ബുദ്ധമതം പ്രചരിപ്പിക്കാനായി ഇന്ത്യയിലുടനീളം സഞ്ചരിച്ചു. ബുദ്ധമതം ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുക മാത്രമല്ല, ബുദ്ധവിഹാരങ്ങളില്‍ ധര്‍മ്മം പഠിപ്പിക്കുകയും ചെയ്തു.

ബുദ്ധവിഹാരങ്ങള്‍ എന്നറിയപ്പെടുന്ന മഠങ്ങളില്‍ താമസിച്ചിരുന്ന ഭിക്ഷുക്കള്‍ വൈദ്യശാസ്ത്രം, ശാസ്ത്രം, ജ്യോതിശാസ്ത്രം, കൃഷി എന്നിവ പഠിപ്പിച്ചു. അവര്‍ ആ പഠനത്തിന്റെ ഫലങ്ങളും കണ്ടെത്തലുകളും ജനങ്ങളില്‍ എത്തിച്ചു. ജനങ്ങളിലേക്ക് വേഗത്തില്‍ എത്തിച്ചേരുന്നതിന്, അവര്‍ തങ്ങളുടെ കണ്ടെത്തലുകളുടെ തെളിവുകള്‍ രാജാവിന് സമര്‍പ്പിക്കുകയും ഫലങ്ങള്‍വിശദീകരിക്കുകയും ചെയ്യും. പിന്നെ അവര്‍ രാജാവിന്റെ അനുമതി വാങ്ങി ജനങ്ങളുടെ അടുക്കല്‍ പ്രചരിപ്പിക്കും. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലുടനീളം, പ്രത്യേകിച്ച് തമിഴ്നാട്ടില്‍ ഈ രീതി നടപ്പിലാക്കിയിട്ടുണ്ടെന്ന് അയോതിദാസ പണ്ഡിതര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. തെന്നാട്ടിലെ, ‘പള്ളി’ എന്ന നാട്ടില്‍, ഒരു ബുദ്ധവിഹാരത്തിലെ സന്യാസിമാര്‍ ‘എള്ള്’ വിത്ത് കണ്ടെത്തുകയും പിന്നെ, അതില്‍നിന്നും നെയ്യ് വാറ്റിയെടുക്കാനും പഠിച്ചു (നെയ്യ് എന്നത് തമിഴില്‍ നല്‍കിയിരിക്കുന്ന പൊതുവായ പേരാണ്. ഈ വാക്കിന് മുമ്പ് ചേര്‍ത്ത പേര് ഏത് നെയ്യാണെന്ന് സൂചിപ്പിക്കുന്നു) അതിന്റെ ഗുണങ്ങളും ഔഷധ ഉപയോഗങ്ങളും കണ്ടെത്തി. തലയോട്ടി, മേഘരോഗം, കേടുപാടുകള്‍, എക്‌സിമ, ഓസ്റ്റിയോപൊറോസിസ്, ഈല്‍ എന്നിവയുമായി ബന്ധപ്പെട്ട രോഗങ്ങള്‍ ഭേദമാക്കുന്നതില്‍ നെയ്യ് ഒരു മികച്ച പോഷകസമ്പുഷ്ടമാണെന്ന് കണ്ടെത്തി. എള്ള് നെയ്യ് തലയില്‍ തേയ്ക്കുന്നത് ഉപയോഗപ്രദമാകുമെന്നും എള്ള് നെയ്യ് കൊണ്ട് പലഹാരങ്ങള്‍ ഉണ്ടാക്കാമെന്നും കണ്ടെത്തി. ദീപാവതി നദിയുടെ തീരത്ത് ആരംഭിച്ച ബുദ്ധ ഉത്സവമാണ് ‘ദീപ ഒളി ‘(ദീപാവളി) തിരുനാള്‍.

ഇതിനുശേഷം, ഭിക്ഷുക്കള്‍ ‘പള്ളി’ നാട് ഭരിച്ച ‘പകുവന്‍’ എന്ന രാജാവിന്റെ അടുത്ത് ചെന്ന് എള്ള്, നെയ്യ് എന്നിവ കാണിച്ച് അതിന്റെ ഗുണങ്ങള്‍ വിശദീകരിച്ചു. കാര്യം ഗ്രഹിച്ച അദ്ദേഹം ജനങ്ങളോട് എള്ള് വ്യാപകമായി കൃഷി ചെയ്യാന്‍ ആവശ്യപ്പെട്ടു. ഭിക്ഷുക്കളുടെ നിര്‍ദ്ദേശാനുസരണം തന്റെ നാട്ടുകാരോട് എള്ളിന്‍ നെയ്യ് തലയില്‍ തേച്ച്, പള്ളിയുടെ തലസ്ഥാനത്ത് കൂടെ ഒഴുകുന്ന ‘ദീപാവതി’ നദിയില്‍ കുളിക്കാന്‍ ആവശ്യപ്പെട്ടു. ബുദ്ധ സന്യാസിമാര്‍ ജനങ്ങളുടെ ഉപയോഗത്തിനായി ധാരാളം എണ്ണ കൊണ്ടുവന്നു. എള്ളെണ്ണ ആളുകള്‍ക്ക് വളരെയധികം ഉപയോഗപ്രദമായി, അതിനാല്‍ ഭീക്ഷുക്കള്‍ ഇതിനെ നല്ല എണ്ണ (നല്ല + എള്ള് + നെയ്യ്) എന്ന് നാമകരണം ചെയ്തു. പുരാതന തമിഴ് പുസ്തകമായ പെരുന്തിരുട്ടിലെ ‘പണ്ഡി പടലം’ എന്ന അധ്യായത്തെ അടിസ്ഥാനമാക്കി അയോധിദാസ പണ്ഡിതര്‍ വിശദീകരിക്കുന്നു. നാല്‍ + എള്ള് + നെയ്യ് (നല്ലെണ്ണ) എന്ന നല്ല എണ്ണ തലയില്‍ തേച്ച് ഐപസി മാസത്തിലെ ചതുര്‍ത്ഥി ദിനത്തില്‍ ദീപാവതി നദിയില്‍ കുളക്കുന്നതിനെ ‘ദീപാവതി കുളി’ ദിനമായി അറിയപ്പെട്ടു.

മാത്രമല്ല, ദീപാവതി കാലഘട്ടത്തിലെ ഉപവാസത്തെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍, കൊലപാതകം ചെയ്യാതിരിക്കുക, മോഷ്ടിക്കാതിരിക്കുക, മദ്യപിക്കാതിരിക്കുക, വ്യഭിചാരത്തില്‍ നിന്ന് വിട്ടുനില്‍ക്കുക, നുണ പറയാതിരിക്കുക എന്നീ തത്വങ്ങളുടെ അഞ്ച് തത്ത്വങ്ങള്‍ പാലിക്കുന്നതിനാണ് ഇത് ഉപയോഗിച്ചതെന്നു പണ്ഡിതര്‍! വിശദീകരിക്കുന്നു. പില്‍ക്കാലത്ത് വേദ ബ്രാഹ്‌മണര്‍ പ്രകാശത്തിന്റെ തത്ത്വചിന്തയെ മറച്ചുവെച്ച് സ്വന്തം കെട്ടുകഥകള്‍കൊണ്ട് ചരിത്രത്തെ വളച്ചൊടിക്കുകയും സ്വന്തം നിലനില്‍പ്പിനായി ആളുകളെ കബളിപ്പിക്കുകയും ദീപാവതിയെ വളച്ചൊടിക്കാന്‍ അന്ധവിശ്വാസങ്ങള്‍ കെട്ടിപ്പടുക്കുകയും ചെയ്തുവെന്ന് അയോതിദാസര്‍ വിശദീകരിക്കുന്നു. എല്ലാ വര്‍ഷവും ബുദ്ധ ഭിഷുക്കള്‍ ജനങ്ങള്‍ക്ക് ഉപയോഗപ്രദമായ എന്തെങ്കിലും കണ്ടെത്തിയതിനെ എല്ലാവര്‍ഷവും ആഘോഷിച്ചു വരുന്ന ഒരു രീതി ഉണ്ടായിരുന്നു. വീട്ടിനുള്ളിലെ ഇരുട്ടിനെ പ്രകാശിപ്പിക്കുന്ന എണ്ണയുടെ കണ്ടെത്തല്‍ ആഘോഷിക്കുന്നതിനാണ് ദീപങ്ങളുടെ ഉത്സവവും ആഘോഷിച്ചത്. അതുള്‍ക്കൊണ്ട് ശബ്ദ മലിനീകരണമോ ശല്യമോ ഇല്ലാതെ തങ്ങളുടെ വീട്ടില്‍ എള്ള് കത്തിച്ച് വിളക്കുകളുടെ ഉത്സവം ആഘോഷിച്ചു വന്നു.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message