Kerala NewsPolitics

ഹൈറേഞ്ച്-തോട്ടം മേഖലയോടുള്ള അവഗണന: വി സി കെ അവകാശസമരം 26ന്

വണ്ടിപ്പെരിയാര്‍: ഹൈറേഞ്ച്-തോട്ടം മേഖലയോടുള്ള അവഗണനയ്‌ക്കെതിരേ വിടുതലൈ ചിരുതൈകള്‍ കക്ഷി (വി സി കെ) അവകാശസമരത്തിന്. വി സി കെ പീരുമേട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 26ന് വണ്ടിപ്പെരിയാറില്‍ കല്ലറ സുകുമാരന്‍ നഗറില്‍ ഏകദിന ഉപവാസം സംഘടിപ്പിക്കും. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ഏഴു പതിറ്റാണ്ടായി തുടരുന്ന അവഗണനയ്‌ക്കെതിരെ വി സി കെ പ്രത്യക്ഷ സമരത്തിനിറങ്ങുന്നത്.

തോട്ടം മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുക, ഭാഷാ ന്യൂനപക്ഷങ്ങളുടെ ജാതിരേഖ പ്രശ്‌നത്തിനു ശാശ്വത പരിഹാരം കാണുക, മുഴുവന്‍ ഭൂരഹിതര്‍ക്കും ഭൂമി നല്‍കുക, സമ്പൂര്‍ണ്ണ ഭവന പദ്ധതി നടപ്പിലാക്കുക, ആരോഗ്യ മേഖലയിലെ അവഗണന അവസാനിപ്പിക്കുക, സര്‍ക്കാര്‍ കോളേജുകള്‍ അനുവദിക്കുക, വന്യജീവി ആക്രമണത്തില്‍ നിന്നും മനുഷ്യരെയും കൃഷി ഇടങ്ങളെയും സംരക്ഷിക്കുക, പട്ടയം റവന്യു പ്രശനങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുക, ഗ്രാമീണ ഗതാഗത സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുക, മേഖലയിലെ വ്യാപാരങ്ങളെ സംരക്ഷിക്കുക, അഭ്യസ്ഥവിദ്യര്‍ക്കും യുവാക്കള്‍ക്കും തൊഴില്‍ ഉറപ്പാക്കുക, മേഖലയിലെ ടൂറിസം സാധ്യത മുഴുവന്‍ പ്രയോജനപ്പെടുത്തുക, പരിവര്‍ത്തിത ക്രൈസ്തവര്‍ക്ക് സംവരണം അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം സംഘടിപ്പിക്കുന്നത്.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message