news

പുരുഷന്മാരുടെ ഏകാന്തത അകറ്റാന്‍ ചാറ്റിങ് ആപ്പുകള്‍ വിളിക്കുന്നു

തൃശൂര്‍: പുരുഷന്മാരെ ലക്ഷ്യമാക്കി ചാറ്റിങ് ആപ്പുകള്‍ സജീവം. ഡസന്‍ കണക്കിനു ആപ്പുകളാണ് മലയാളമടക്കമുള്ള ഭാഷകളില്‍ സ്ത്രീകളുമായി സംസാരിക്കാനും വിഡിയോ കോള്‍ ചെയ്യാനും പ്രവര്‍ത്തനനിരതമായിരിക്കുന്നത്. പ്രായഭേദമന്യേ ഏതൊരു പുരുഷനുമായി സംസാരിക്കാനും വിഡിയോ കോള്‍ ചെയ്യാനും തയ്യാറുള്ള യുവതികളെയാണ് ഇത്തരം ആപ്പുകളില്‍ നിയമിച്ചിരിക്കുന്നത്. മാസം ഒരു ലക്ഷം രൂപ വരെ പ്രതിഫലം വാഗ്ദാനം ചെയ്യുന്ന ആപ്പുകളുമുണ്ട്. ആരെയും മയക്കുന്ന നല്ല ശബ്ദവും സൗന്ദര്യവും മാത്രമാണ് തെരഞ്ഞെടുക്കപ്പെടാനുള്ള യോഗ്യത. അതത് ഭാഷകളില്‍ തന്റെ സുഹൃത്തായി വരുന്നവരോട് സംസാരിക്കുന്നത് വൈകാരികമായ ഒരു സംതൃപ്തി നല്‍കുമെന്നതാണ് ഇതിന്റെ ആകര്‍ഷണം. സംസാരം മാത്രമുള്ള ആപ്പുകളില്‍ അപ്പുറത്തുമിപ്പുറത്തും ആരാണെന്നു പോലും തിരിച്ചറിയണമെന്നില്ല. ഫാന്‍സി പേരുകളിലാവും സംസാരിക്കുന്നവര്‍ അറിയപ്പെടുക. സെക്‌സ് സംബന്ധമായ കാര്യങ്ങള്‍ സംസാരിക്കുന്നതിനു പല ആപ്പുകളിലും നിയന്ത്രണമുണ്ട്. എന്നാല്‍ അപൂര്‍വം ചിലതില്‍ ഇതും സാധ്യമാണ്. അപ്പോഴും തമ്മില്‍ തമ്മില്‍ കാണാനാവില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. വിഡിയോ കോള്‍ വഴിയും സൗഹൃദമുണ്ടാക്കാനും ആപ്പുകള്‍ വഴിയൊരുക്കുന്നുണ്ട്. രണ്ടു തരം വിഡിയോ കോളുകളാണുള്ളത്. ഒന്നില്‍ സാധാരണപോലുള്ള സൗഹൃദസംഭാഷണങ്ങള്‍ നടത്താനാവും. മറ്റൊന്നില്‍ സ്ത്രീകളുടെ നഗ്നതയും കാണാനാവും.

ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ സുഹൃത്തുക്കളുമായി സംസാരിക്കുന്നതിനോ വിഡിയോ കോള്‍ ചെയ്യുന്നതിനോ നിശ്ചിത തുക ആപ്പ് കമ്പനിക്ക് നല്‍കണം. വിവിധ കമ്പനികള്‍ വിവിധ തുകകകളാണ് ഈടാക്കുന്നത്. സാധാരണ കോള്‍, വിഡിയോ കോള്‍ എന്നിവയ്ക്കുന്ന ഫീസുകള്‍ തമ്മില്‍ വലിയ അന്തരമുണ്ട്. സെക്കന്‍ഡ്, മിനിറ്റ് എന്നി നിലയിലാണ് പണം ഈടാക്കുക. ഉപഭോക്താവ് അടയ്ക്കുന്ന പണത്തിന് കോയിനുകളാണ് ലഭ്യമാക്കുക. സെക്കന്റിന് ഇത്ര കോയിന്‍ വച്ച് നല്‍കണം. ചില ആപ്പുകള്‍ ആദ്യത്തെ ഏതാനും സെക്കന്റുകളോ മിനിറ്റുകളോ സൗജന്യമായി ഉപയോഗിക്കാന്‍ സൗകര്യം നല്‍കുന്നുണ്ട്.

ഏകാന്തത അനുഭവിക്കുന്നവര്‍, ലൈംഗികദാരിദ്യമനുഭവിക്കുന്നവര്‍, സ്ത്രീകളോട് മുഖാമുഖം സംസാരിക്കാന്‍ മടിയുള്ളവര്‍ എന്നിങ്ങനെയുള്ള പുരുഷന്മാരാണ് ഇത്തരം ആപ്പുകളുടെ ലക്ഷ്യം. മുഖ്യമായും ബംഗ്ലൂരു കേന്ദ്രമാക്കിയുള്ള സ്ഥാപനങ്ങളാണ് ഇതിനു പിന്നിലുള്ളത്. മികച്ച വരുമാനമുണ്ടാക്കാനുള്ള സൈബര്‍ ലോകത്തിന്റെ പുതിയ തന്ത്രങ്ങളില്‍ ഒന്നു മാത്രമാണിത്. സ്ത്രീകള്‍ക്ക് ഒരു വരുമാനമാര്‍ഗവുമാണ്.നിഷേധാത്മകമായ ഇന്ത്യയുടെ, കേരളത്തിന്റെ സദാചാര മൂല്യങ്ങളുടെ ഒരു പൊളിച്ചെഴുത്തും ഇതിലൂടെ നക്കുന്നുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. പുരുഷന്മാരുടെ വൈകാരികതയെ ചൂഷണം ചെയ്യുന്ന ചാറ്റിങ് വഴി ഇത്തരം ആപ്പുകളിലൂടെ ലക്ഷക്കണക്കിനു രൂപയുടെ ബിസിനസാണനടക്കുന്നത്.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message