Sports

കുണ്ടറയിൽ സ്ത്രീയുടെ മരണം കൊലപാതകമെന്ന് നിഗമനം; മകന് വേണ്ടി തിരച്ചിൽ

കൊല്ലം: കുണ്ടറയിൽ സ്ത്രീയുടെ മരണം കൊലപാതകമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. പടപ്പക്കര സ്വദേശി പുഷ്പലത ആണ് മരിച്ചത്. പരിക്കേറ്റ പുഷ്പലതയുടെ പിതാവ് ആന്റണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പുഷ്പലതയുടെ മകൻ ഇരുവരെയും ഉപദ്രവിക്കാറുണ്ടെന്ന്പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞദിവസം പൊലീസ് വീട്ടിലെത്തി അഖിലിന് താക്കീത് നൽകുകയുണ്ടായി. ഇയാൾക്ക് ലഹരിക്കടിമയാണെന്നാണ് സൂചന. അഖിലിന് വേണ്ടി കുണ്ടറ പൊലീസ് അന്വേഷണം ആരംഭിച്ചു.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message