Local News

കൈരളി അഗ്രികള്‍ച്ചര്‍ മള്‍ട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ്സൊസൈറ്റിയെ തകര്‍ക്കാന്‍ അപവാദപ്രചാരണം – നിയമനടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍

തൃശൂര്‍: തന്നെയും താന്‍ നേതൃത്വം നല്‍കുന്ന പ്രസ്ഥാനത്തെയും തകര്‍ക്കുന്നതിന് അപവാദവും വ്യാജപ്രചാരണങ്ങളും
നടത്തുന്നവര്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് കൈരളി അഗ്രികള്‍ച്ചര്‍ മള്‍ട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ചെയര്‍മാന്‍ കെ.വി. അശോകന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. തനിക്കെതിരേ തെറ്റായ ആരോപണങ്ങളുന്നയിച്ച്
ഒരു വനിത 2024 മെയ് 23ന് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ഇതിന് ജൂണ്‍ 14ന് മറുപടി നോട്ടീസും അയച്ചു. എന്നാല്‍ ജൂലൈ മൂന്നിന് തനിക്കെതിരായി കള്ളപ്പരാതി നല്‍കി. തുടര്‍ന്ന് തൃശൂര്‍ ഈസ്റ്റ് പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടന്നുവരികയാണ്. എന്നാല്‍ കേസന്വേഷണം പൂര്‍ത്തിയാകുന്നതിനു മുമ്പു തന്നെ തന്നെയും സ്ഥാപനത്തേയും തകര്‍ക്കുന്നതിനും തനിക്ക് മാനഹാനി വരുത്തുന്നതിനും ലക്ഷ്യമാക്കി വ്യാജപ്രചാരണം നടത്തി. നിജസ്ഥിതി അന്വേഷിക്കാതെ ഒരു മുന്‍ എം.എല്‍.എ. ഉള്‍പ്പെടെയാണ് ഇങ്ങനെ പ്രചാരണം നടത്തുന്നത്. അപ്രകാരം പ്രചരിപ്പിക്കപ്പെടുന്ന ഗള്‍ഫ് ഇന്ത്യാ നിധി കമ്പനിയുമായി തനിക്ക് യാതൊരു ബന്ധമില്ലെന്നും തന്റെ സ്ഥാപനത്തില്‍ ജോലി ചെയ്തുകൊണ്ടിരിക്കേ മറ്റൊരു സ്ഥാപനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നത് വിലക്കിയതിലുള്ള വൈരാഗ്യമാണ് പരാതിക്കാരിക്കുള്ളതെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. കൈരളി ഒരു രൂപ പോലും വാങ്ങാതെയാണ് അതിന്റെ പ്രോജക്ടുകള്‍ ചെയ്യുന്നത്. ഇരുപതിനായിരത്തോളം അംഗങ്ങളുണ്ട്. ഇതില്‍ 10000 പേര്‍ ഷെയര്‍ ഉടമകളുമാണ്. ഇവരെയെല്ലാം തെറ്റിദ്ധരിപ്പിക്കുന്നതിനും വ്യാജപ്രചാരണങ്ങള്‍ ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബാങ്കിങ് മേഖലയില്‍ ജോലി ചെയ്ത് 2021ല്‍ വിരമിച്ച താന്‍ രണ്ടുവര്‍ഷം ഏങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നിട്ടുണ്ട്. 45 വര്‍ഷം പൊതുരംഗത്തുണ്ടായിരുന്ന താനിപ്പോള്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയിലും അംഗമല്ല. എന്നാല്‍ തന്നെ സി.പി.എമ്മുമായി കൂട്ടിക്കെട്ടാനാണ് ശ്രമം നടക്കുന്നത്. നേരത്തെ സി.പി.എം. അംഗമായിരുന്ന താന്‍ അംഗത്വം പുതുക്കിയിട്ടില്ല.
സജീവരാഷ്ട്രീയത്തില്‍നിന്നു മാറി ബിസിനസ് രംഗത്തു നില്‍ക്കുന്ന താന്‍ ഇപ്പോള്‍ കൈരളി അഗ്രികള്‍ച്ചര്‍ മള്‍ട്ടി സ്‌റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ചെയര്‍മാന്‍, കോവിലകം നിധി ലിമിറ്റഡ്, കോവിലകം സെക്യൂരിറ്റി നിധി ലിമിറ്റഡ് എന്നിവയുടെ മാനേജിങ് ഡയറക്ടര്‍ എന്നീ ചുമതലകളാണ് വഹിക്കുന്നത്. നിധി കമ്പനികളില്‍ മൂന്നു വര്‍ഷമായി പുതിയ ബിസിനസുകള്‍ ചെയ്യുന്നില്ല. നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നുമില്ല. മറ്റൊരു സ്ഥാപനവുമായി ബന്ധമില്ലെന്നും അശോകന്‍ പറഞ്ഞു. കൈരളി ഡയറക്ടര്‍ ജസ്ലിന്‍ ജയിംസും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message