സ്ത്രീകള്‍ക്കെിരായ അതിക്രമം ക്ഷമിക്കാനാവില്ല,ശക്തമായ നടപടി ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി
മുംബൈ: സ്ത്രീകള്‍ക്കെതിരായ അതിക്രമത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊല്‍ക്കത്തയില്‍ യുവഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതില്‍ വന്‍ പ്രതിഷേധം ഉയരുന്നതിനിടെയാണ് മോദിയുടെ പ്രതികരണം. ‘സ്ത്രീകളുടെ സുരക്ഷ വളരെ പ്രധാനമാണ്. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ പൊറുക്കാനാവാത്തതാണ്. എല്ലാ സംസ്ഥാന സര്‍ക്കാരുകളും നീതി ഉറപ്പാക്കണം. കുറ്റവാളികള്‍ ആരായാലും അവരെ വെറുതെ വിടരുത്.’ മഹാരാഷ്ട്രയിലെ ‘ലഖ്പതി ദീദി സമ്മേളന’ത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് കര്‍ശനമായ ശിക്ഷ ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമങ്ങള്‍ ശക്തിപ്പെടുത്തുകയാണെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.
Please follow and like us:
