മാധ്യമരംഗത്തെ ദലിത്, ആദിവാസി, ഒ.ബി.സി.പ്രാതിനിധ്യക്കുറവ് ചൂണ്ടിക്കാട്ടി രാഹുല്‍ഗാന്ധി
ഡല്‍ഹി: മാധ്യമരംഗത്തെ മുന്‍നിര അവതാരകരില്‍ ദലിത്, ആദിവാസി, ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ടവരില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മിസ് ഇന്ത്യയായി തെരഞ്ഞെടുക്കപ്പെട്ടവരില്‍ ഇതുവരെ വിഭാഗത്തില്‍പ്പെട്ട ഒരു സ്ത്രീപോലുമില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങള്‍ ഇതേക്കുറിച്ച് പറയുന്നില്ല. അവര്‍ സിനിമാ, കായിക മേഖലകളെക്കുറിച്ചാണ് സംസാരിക്കുന്നത്. പ്രയാഗ് രാജില്‍ നടന്ന ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതി സെന്‍സസിന്റെ അനിവാര്യതയും രാഹുല്‍ ആവര്‍ത്തിച്ചു.
‘മിസ് ഇന്ത്യയുടെ പട്ടിക ഞാന്‍ പരിശോധിച്ചു. ദലിത്, ആദിവാസി, ഒ,ബി.സി. സ്ത്രീകളുണ്ടാകുമോ എന്നാണ് നോക്കിയത്. പക്ഷേ, ഈ വിഭാഗങ്ങളില്‍നിന്നുള്‌ല സ്ത്രീകളില്ല. എന്നാല്‍ മാധ്യമങ്ങള്‍ സംസാരിക്കുന്നത് നൃത്തം, സംഗീതം, ക്രിക്കറ്റ്, ബോളിവുഡ് സിനിമകള്‍ കുറിച്ചാണ്. കര്‍ഷകരെയോ തൊഴിലാളികളെയോക്കുറിച്ച് അവര്‍ സംസാരിക്കുന്നില്ല.
രാജ്യത്തെ ജനസംഖ്യയില്‍ 90 ശതമാനവും വ്വസ്ഥയ്ക്കു പുറത്താണ്. മാധ്യമങ്ങളിലെ മുന്‍നിര അവതാരകരും ഈ 90 ശതമാനത്തില്‍ നിന്നല്ല. സ്ഥാപനങ്ങള്‍, കോര്‍പ്പറേറ്റുകള്‍, ബോളിവുഡ്, മിസ് ഇന്ത്യ എന്നിവിടങ്ങളില്‍ പിന്നാക്കവിഭാഗത്തില്‍പ്പട്ടെവര്‍ എത്രയുണ്ടെന്നു പരിശോധിക്കണമെന്നും രാഹുല്‍ പറഞ്ഞു.
രാഷ്ട്രീയകാരണങ്ങള്‍ക്കുപരിയായി ഇന്ത്യയിലെ 90 ശതമാനം വരുന്നവരെ മുഖ്യധാരയില്‍ ഉള്‍പ്പെടുത്താന്‍ ജാതി സെന്‍സസ് നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. അവരെ മുഖ്യധാരയിലെത്തിക്കുക എന്നത് എന്റെ ദൗത്യമാണ്. ഭാവിയില്‍ രാഷ്ട്രീയനഷ്ടമുണ്ടായാല്‍പ്പോലും ഞാനത് ചെയ്യും. ജാതി സെന്‍സസ് നിര്‍ത്തലാക്കാമെന്നോ സംവരണത്തിലെ 50 ശതമാനം തടസം നില്‍ക്കുമെന്നോ ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അവര്‍ സ്വപ്‌നം കാണുകയാണ്. ജാതി സെന്‍സസ് എന്ന ഉത്തരവ് വന്നത് ജനങ്ങളില്‍നിന്നാണ്. പ്രധാനമന്ത്രി അതംഗീകരിച്ച് ഉത്തരവ് നടപ്പാക്കണം’-രാഹുല്‍ ഗാന്ധി പറഞ്ഞു.
