news

വാക്‌സ് ഗോള്‍ഡ് കവര്‍ച്ച: ഒരു പ്രതിയെ കൂടിമുംബൈ എയര്‍പോര്‍ട്ടില്‍ നിന്നും പിടികൂടി

തൃശൂര്‍: തൃശൂരില്‍ ലോഡ്ജില്‍ വച്ച് രണ്ടുപേരെ ആക്രമിച്ച് 42 ലക്ഷത്തിലധികം രൂപയുടെ വാക്‌സ് ഗോള്‍ഡും പണവും മറ്റും കവര്‍ച്ച നടത്തിയ കേസിലെ മറ്റൊരു പ്രതികൂടിയായ മലപ്പുറം തിരൂര്‍ കൂട്ടായി സ്വദേശി മുഹമ്മദ് കബീറിനെ മുംബൈ എയര്‍പോര്‍ട്ടില്‍ നിന്നും ഈസ്റ്റ് പോലീസ് അന്വേഷണ സംഘം പിടികൂടി. പ്രതി മുംബൈ എയര്‍പോര്‍ട്ട് വഴി റിയാദിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ പ്രതിയെ തിരിച്ചറിഞ്ഞ് വിവരം അറിയിക്കുകയായിരുന്നു.
ഈ കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് പ്രതികളുടെ ലുക്ക് ഔട്ട് നോട്ടീസ് രാജ്യത്തിന്റെ വിവിധ പ്രധാന സ്ഥലങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. അതിന്റെ ഫലമായാണ് മുംബൈ എയര്‍പോര്‍ട്ടിലെത്തിയ പ്രതിയെ തിരിച്ചറിയാനായത്. പ്രതിയുടെ പേരില്‍ തിരൂര്‍ പോലീസ് സ്റ്റേഷനിലും ഒരു കേസ് നിലവിലുണ്ട്. കത്തികൊണ്ട് കുത്തിയും അക്രമിച്ചും പരിക്കേല്‍പ്പിച്ച് ആലുവ സ്വദേശികളില്‍ നിന്നാണ് പ്രതികള്‍ ഗോള്‍ഡ് വാക്‌സും പണവും കവര്‍ന്നത്. ഈ കേസിലെ ഏഴു പ്രതികളെ മുന്‍ ദിവസങ്ങളില്‍ അറസ്റ്റ് ചെയ്തിരുന്നു.
തൃശൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ ഇളങ്കോയുടെ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം തൃശൂര്‍ എ.സി.പി. സലീഷ് ശങ്കരന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ തൃശൂര്‍ ടൗണ്‍ ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ജിജോ എം.ജെ. എന്നിവരും സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിലെ അസിസ്റ്റന്റ്് സബ് ഇന്‍സ്‌പെക്ടര്‍മാരായ പ്രദീപ് കുമാര്‍, മഹേഷ്‌കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സൂരജ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഹരീഷ്, ദീപക്, അജ്മല്‍, ബാബുകുട്ടന്‍, പ്രദീപ് എന്നിവരുമാണ് ഉണ്ടായിരുന്നത്.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message