യുവകലാസാഹിതി സിനിമാസംരക്ഷണകൂട്ടായ്മ തൃശൂരില്‍ ബുധനാഴ്ച
തൃശൂര്‍: യുവകലാസാഹിതി തൃശൂര്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ തൃശൂരില്‍ ബുധനാഴ്ച സിനിമാസംരക്ഷണ കൂട്ടായ്മ സംഘടിപ്പിക്കും. ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പൂര്‍ണമായും പ്രസിദ്ധീകരിക്കുക, സിനിമാമേഖലയില്‍ സ്ത്രീ സുരക്ഷിതത്വവും തൊഴില്‍ സുരക്ഷിതത്വവും ഉറപ്പാക്കുക, കുറ്റാരോപിതരെ അധികാര സ്ഥാനങ്ങളില്‍നിന്നു മാറ്റി നിര്‍ത്തുക തുടങ്ങി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കൂട്ടായ്മയെന്ന് ജില്ലാ പ്രസിഡന്റ് ഡോ. എസ്. ഗിരീഷ്‌കുമാര്‍, സെക്രട്ടറി സോമന്‍ താമരക്കുളം എന്നിവര്‍ അറിയിച്ചു.
ബുധനാഴ്ച വൈകിട്ട് 4.30ന് തൃശൂര്‍ കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ സംഘടിപ്പിക്കുന്ന കൂട്ടായ്മ സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. ഒ.കെ. മുരളീകൃഷ്ണന്‍ മുഖ്യാതിഥിയാകും. ഡോ. വത്സലന്‍ വാതുശേരി, സി.വി. പൗലോസ്, ഡോ. സി.കെ. രത്‌നകുമാരി, സി.ജി. ജ്യോതിലക്ഷ്മി, ഉണ്ണികൃഷ്ണന്‍ തോട്ടശേരി, ഷാജി കാക്കശേരി, ജി.ബി. കിരണ്‍, ഇ.ആര്‍. ജോഷി, ഡോ. പി.എം. ജവഹര്‍ലാല്‍, സുധീര്‍ ഗോപിനാഥ്, ശാലിനി പടിയത്ത് എന്നിവര്‍ പങ്കെടുക്കും.
