HealthPoliticsWorld News

സീതാറാം യെച്ചൂരിയുടെ നില തൃപ്തികരം

ന്യൂഡല്‍ഹി: എയിംസില്‍ പ്രവേശിപ്പിച്ച സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യനില തൃപ്തകരമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചതായി ഏജന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ന്യൂഡല്‍ഹി എയിംസില്‍ ചികിത്സയില്‍ കഴിയുന്ന അദ്ദേഹത്തെ ഇന്നു പുലര്‍ച്ചെയോടെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നതായി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഓഗസ്റ്റ് 19നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട യെച്ചൂരിയെ പിന്നീട് ഐ.സി.യുവിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയോട് പ്രതികരിക്കുന്നതായും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നു.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message