അധ്യാപകസംഗമവും പുസ്തകപ്രകാശനവും
നെടുമ്പാശേരി: കുറ്റിപ്പുഴ കൃഷ്ണപിള്ള ജന്മശതോത്തര രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കുറ്റിപ്പുഴ കൃഷ്ണപിള്ള സ്മാരക ഗ്രാമീണ വായനശാലയുടെ നേതൃത്വത്തില്‍ കുന്നുകരയില്‍ അങ്കണവാടി മുതല്‍ കോളജുതലംവരെയുള്ള അധ്യാപകരുടെ സംഗമം സംഘടിപ്പിച്ചു. എഴുത്തുകാരനും നിരുൂപകനുമായ വി യു സുരേന്ദ്രന്‍ യോഗം ഉദ്ഘാടനം ചെയ്തു. വായനശാല നിര്‍വാഹകസമിതി അംഗം പി വി മുരുകദാസ് അധ്യക്ഷനായി. എഴുത്തുകാരനും അധ്യാപകനുമായ കുറ്റിപ്പുഴ രവിയുടെ ‘അമൃതനാദങ്ങള്‍ എന്ന
പുസ്തകം വി യു സുരേന്ദ്രന്‍ പ്രകാശിപ്പിച്ചു. അങ്കമാലി എഇഒ ആയിരുന്ന പി അംബിക പുസ്തകം ഏറ്റുവാങ്ങി.
കുന്നുകര പഞ്ചായത്ത് അംഗം ബീന ജോസ്, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി കെ രമാദേവി, കഥാകൃത്ത് കെ എം മു ഹമ്മദ്, ചലച്ചിത്രനിരൂപകന്‍ കെ ആര്‍ സുകുമാരന്‍, കുന്നുകര ജൂനിയര്‍ ബേസിക് സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഷിബി ശങ്കര്‍, വായനശാല പ്രസിഡന്റ് വി കെ പുഷ്പാംഗദന്‍ എന്നിവര്‍ സംസാരിച്ചു. വി യു സുരേന്ദ്രനും വി കെ മുഹമ്മദും വായനശാലയുടെ ശേഖരത്തിലേക്ക് പുസ്തകം സംഭാവന നല്‍കി.
