ഡോ. എം.ആര്‍. ഗോവിന്ദനെ ആദരിച്ചു
തൃശൂര്‍: തൃശൂരിലെ പ്രമുഖ ഡോക്ടറും നിരവധി നവ സാമൂഹ്യ മുന്‍ കൈകളുടെ മുന്നണി പോരാളിയുമായ എം.ആര്‍.ജി. എന്ന ഡോ. എം.ആര്‍. ഗോവിന്ദനെ പാഠഭേദം മാസികയുടെയും പ്രസാധകരായ നൈതികവേദിയുടെയും ആഭിമുഖ്യത്തില്‍ ആദരിച്ചു. നൈതികവേദി അംഗവും ആദ്യത്തെ വൈസ് പ്രസിഡന്റുമാണ് അദ്ദേഹം. തൃശൂര്‍ നിയോജകമണ്ഡലത്തില്‍നിന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥിയുമായിട്ടുണ്ട്.
ഡോക്ടറുടെ വസതിയില്‍ നടന്ന കൂടിച്ചേരലില്‍ കെ. വേണു പൊന്നാട അണിയിച്ചു. സിവിക് ചന്ദ്രനും ടോമി മാത്യുവും ഉപഹാരങ്ങള്‍ കൈമാറി. ഡോ. എം.ആര്‍. ഗോവിന്ദന്‍ വിവര്‍ത്തനം ചെയ്ത ‘ദൈവനാമത്തില്‍’ എന്ന പുസ്തകം എന്‍.എന്‍. ഗോകുല്‍ദാസിന് നല്‍കി മുന്‍ മേയര്‍ കെ. രാധാകൃഷ്ണന്‍ പ്രകാശനം ചെയ്തു.
വടക്കേടത്ത് പത്മനാഭന്‍, പി. രണ്‍ജിത്ത്, വി.ജി. തമ്പി, പി. കൃഷ്ണകുമാര്‍, കെ.ജെ. ജോണി, പുനം റഹിം, ശ്രീധരന്‍ തേറമ്പില്‍, ഡേവിസ് വളര്‍ക്കാവ്, പി.എ. അശോകന്‍, പി.കെ. കിട്ടന്‍, ടി.കെ. വാസു, കെ.സി. സന്തോഷ് കുമാര്‍, സി.എസ്. ഗോപാലന്‍, ഡേവിസ് കണ്ണനായ്ക്കല്‍, സി.എസ്. രാജന്‍, പി.എം. ബാലകൃഷ്ണന്‍, വിന്‍സെന്റ് പുത്തൂര്‍, അനിതകുമാരി, ബാബു കൊയറ്റടി, ബൈജു മേരിക്കുന്ന്, സനീഷ് പനങ്ങാട്, സുവര്‍ണ മുരളി, അനുരാധ, ജയറാം തുടങ്ങി നിരവധി സുഹൃത്തുക്കളും എം.ആര്‍.ജിയുടെ കുടുംബാംഗങ്ങളും പങ്കെടുത്തു.
