പോക്സോ കേസില്‍ എസ്.ഐ. കസ്റ്റഡിയില്‍, ഇറിഡിയം തട്ടിപ്പ്: കൊലപാതകക്കേസില്‍ 9 പേര് അറസ്റ്റില്‍
തൃശൂര്‍: തൃശൂരില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റിനെ പീഡിപ്പിച്ച കേസില്‍ എസ്.ഐ. കസ്റ്റഡിയില്‍. ഗ്രേഡ് എസ്.ഐ. ചന്ദ്രശേഖരനാണ് കസ്റ്റഡിയിലായത്. രണ്ടുവര്‍ഷം മുന്‍പ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസിലാണ് നടപടി. പ്ലസ് വണ്‍ വിദ്യാര്‍ഥിനി വിവരം വെളിപ്പെടുത്തിയത് കൗണ്‍സിലിങ്ങില്‍. ചാപ്പാറ വിനോദസഞ്ചാര കേന്ദ്രത്തിന് സമീപത്ത് കാറില്‍ വെച്ചായിരുന്നു പീഡനം.
തൃശൂര്‍: ഇറിഡിയം തട്ടിപ്പിന്റെ പേരില്‍ കോയമ്പത്തൂര്‍ സ്വദേശി ചാള്‍സ് ബെഞ്ചമിനെ കയ്പമംഗലത്തെത്തിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ 9 പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രധാന പ്രതി ഉള്‍പ്പെടെ കണ്ണൂരില്‍ നിന്നുള്ള പണം നഷ്ടപ്പെട്ട ആളുടെ സംഘത്തിലെ നാലു പേരും തൃശൂരില്‍ ക്വട്ടേഷന്‍ ഏറ്റെടുത്ത സംഘത്തില്‍പെട്ട നാലു പേരും മറ്റൊരാളുമാണ് അറസ്റ്റിലായിട്ടുള്ളത്. ഇവരെ കൃത്യം നടത്തിയ സ്ഥലങ്ങളില്‍ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തിയ ശേഷം ഇന്ന് കോടതിയില്‍ ഹാജരാക്കും.
