സാംബവ മഹാസഭ സെക്രട്ടറിയേറ്റിനുമുന്നില്‍ ധര്‍ണ നടത്തി
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സാംബവര്‍ക്ക് മതിയായ പ്രാതിനിധ്യം നല്‍കുക, പരമ്പരാഗത ഈറ്റത്തൊഴിലാളികളായ സാംബവരോട് ബാംബൂ കോര്പ്പറേഷന് പുലര്‍ത്തുന്ന വിവേചനം അവസാനിപ്പിക്കുക, അടഞ്ഞുകിടക്കുന്ന സബ്ഡിപ്പോകളില് ഈറ്റ എത്തിച്ച് തുറന്ന് പ്രവര്‍ത്തിപ്പിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് സാംബവ മഹാസഭ സെക്രട്ടറിയേറ്റിനു മുന്നില്‍ ധര്‍ണ നടത്തി. ധര്‍ണ്ണ സംസ്ഥാന ജനറല്‍സെക്രട്ടറി രാമചന്ദ്രന് മുല്ലശ്ശേരി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.കെ. ശങ്കര്‍ദാസ് അദ്ധ്യക്ഷനായിരുന്നു.
വൈസ് പ്രസിഡന്റുമാരായ സി.കെ. ശശി, കെ.എം. കൗസല്യ, ജോയിന്റ് സെക്രട്ടറിമാരായ ഏ. മുരുകദാസ്, കെ.സി.ആര്. തമ്പി, നേതാക്കളായ ആര്. വിജയകുമാരി, ബിന്ദു സുരേഷ്, അനീഷ് കാരയ്ക്കാട്, രഞ്ജിത്ത് പ്ലാപ്പറമ്പില്‍, ടി. മോഹനന്, വിജയന് കളരിയ്ക്കല്‍, വി.കെ. പത്മനാഭന്, രാജന് കെ. തിരുവല്ല, എന്‍.വി. സുബ്രന്, ഭവാനി കുമാരന്, എന്‍. രാമകൃഷ്ണന് അടൂര്‍, കൊട്ടിയം മുരുകന്, വിനോദ് ചിയ്യാരം, കെ.എന്‍. ശശി തുടങ്ങിയവര്‍ സംസാരിച്ചു.
വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും മുടക്കം കൂടാതെ വിതരണം ചെയ്യുക, സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് സംവിധാനം കാര്യക്ഷമമാക്കുക, പിന് വാതില്‍ നിയമനങ്ങള്‍ അവസാനിപ്പിക്കുകയും
താല്്ക്കാലികനിയമനങ്ങള് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ വഴി മാത്രം നടത്തുകയും ചെയ്യുക, വിഴിഞ്ഞം തുറമുഖത്തെ തൊഴിലവസരങ്ങളില്‍ പട്ടികവിഭാഗങ്ങള്‍ക്ക് പ്രതിനിധ്യം നല്‍കുക, വിവാഹ ധനസഹായം, ചികിത്സാ സഹായം,ഏകവരുമാനദായകന്റെ മരണാനന്തരസഹായം എന്നിവ യഥാസമയം വിതരണം ചെയ്യുക, പട്ടികജാതി സങ്കേതങ്ങളുടെ ത്വരിത വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുകയും പ്രത്യേക ഫണ്ട് അനുവദിക്കുകയും ചെയ്യുക, പട്ടികവിഭാഗ വികസന ഫണ്ട് വകമാറ്റി ചെലവഴിക്കുന്നതും ലാപ്സാക്കുന്നതും ക്രിമിനല്‍ കുറ്റമാക്കുക, അധികാര വികേന്ദ്രീകരണത്തിന് അര്ത്ഥപൂര്ണ്ണതയേകാന് പട്ടികജാതിക്കാരുടെ പ്രത്യേക ഗ്രാമസഭ നിര്‍ബന്ധമാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു കൊണ്ടായിരുന്നു സെക്രട്ടറിയേറ്റ് ധര്‍ണ്ണ.
