Art & LiteratureCulture & HistoryKerala NewsLocal News

ഉര്‍ദു ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് ആവേശം നല്‍കിയ ഭാഷ: വി.എസ്. പ്രിന്‍സ്

തൃശൂര്‍: ജയ് ഹിന്ദ്, ഇന്‍ക്വിലാബ് സിന്ദാബാദ് എന്നീ മുദ്രാവാക്യങ്ങളിലൂടെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് ആവേശം നല്‍കിയ ഉര്‍ദു ഭാഷ കവിതകളുടെയും ഗസലിന്റെയും മനോഹര ഭാഷയാണെന്നും തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ്. ഉര്‍ദുവിന്റെ വളര്‍ച്ചക്ക് ഒരുമയുടെ കരുത്ത് എന്ന പ്രമേയത്തില്‍ കേരള ഉര്‍ദു ടീച്ചേഴ്‌സ് അസോസിയേഷന്‍ മെമ്പര്‍ഷിപ്പ് കാംപെയിനിന്റെ ജില്ലാ തല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഉര്‍ദുവും ഹിന്ദിയും ഇന്ത്യയുടെ ഭാഷയാണെന്ന സുപ്രീംകോടതി വിധി കാലോചിതവും സ്വാഗതാര്‍ഹവുമാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് സീനത്ത് ടീച്ചര്‍ക്ക് മെമ്പര്‍ഷിപ്പ് നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു.
കെ.യു.ടി.എ. സംസ്ഥാന ഭാരവാഹികളായ ജിജി കെ.ജെ, അബ്ദുറസാഖ് സി, ജില്ലാ ഭാരവാഹികളായ ഇസ്മാഈല്‍ പി.പി, വിന്‍സി ഇ.വി, അബ്ദുള്‍ അസീസ് കെ, രജനി വി.എം, അമീര്‍ എന്‍.എം, ഷാഹില ടി.കെ. എന്നിവര്‍ സംബന്ധിച്ചു. ജില്ലാ സെക്രട്ടറി എം.എ. ദില്‍ഷാദ് മാസ്റ്റര്‍ സ്വാഗതവും ട്രഷറര്‍ എ.ജി. ഗാര്‍ഡീന ടീച്ചര്‍ നന്ദിയും പറഞ്ഞു.

Please follow and like us:

One thought on “ഉര്‍ദു ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് ആവേശം നല്‍കിയ ഭാഷ: വി.എസ്. പ്രിന്‍സ്

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message