Culture & HistoryKerala NewsLocal News

വഖഫ് സ്വത്ത് തട്ടിപ്പ്: കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് നാഷണല്‍ ലീഗ്

തൃശൂര്‍: കൊടുങ്ങല്ലൂര്‍ വെളുത്തകടവ് ദാറുസ്സലാം മസ്ജിദിന്റെയും മദ്രസയുടെയും സ്വത്ത് വകകളും പണവും തട്ടിയെടുത്തത് കൊടും വഞ്ചനയാണെന്നും, കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും നാഷണല്‍ ലീഗ് തൃശൂര്‍ ജില്ലാ കമ്മിറ്റി. സമരസമിതി നടത്തിവരുന്ന പോരാട്ടം തികച്ചും ന്യായമാണ്, വിഷയത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം, ഇതിനായി വഖഫ് ബോര്‍ഡിലും മുഖ്യമന്ത്രിക്കും പരാതി നല്‍കും, നേതാക്കള്‍ പറഞ്ഞു.
തട്ടിയെടുത്ത സ്വത്തുക്കളും പണവും പൂര്‍ണ്ണമായി പള്ളിക്കമ്മിറ്റിക്ക് തിരികെ നല്‍കണമെന്നും വഖഫ് ഭൂമിയിലെ പള്ളിയും മദ്രസയും ട്രസ്റ്റിന്റെ പേരിലേക്ക് മാറ്റിയത് ഗുരുതരമായ കുറ്റകൃത്യമാണെന്നിരിക്കെ ഗൂഢാലോചനയില്‍ പങ്കാളികളായ മുഴുവന്‍ ആളുകളെയും കണ്ടെത്താന്‍ വിശദമായ അന്വേഷണം നടത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. സമരസമിതി നേതാക്കളുമായി നാഷണല്‍ ലീഗ് ജില്ലാ പ്രസിഡണ്ട് സയ്യിദ് ഷബീല്‍ ഐദറൂസി തങ്ങള്‍, ജനറല്‍ സെക്രട്ടറി ഷാജി പള്ളം, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജെയിംസ് കാഞ്ഞിരത്തിങ്കല്‍ എന്നിവര്‍ സംസാരിച്ചു.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message