Art & LiteratureCulture & HistoryKerala NewsPolitics

ഭീകരവാദികള്‍ക്ക് കണക്കിനു കൊടുത്ത് റാപ്പര്‍ വേടന്‍

തീവ്രഹിന്ദുത്വവും ജനാധിപത്യവും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന് റാപ്പര്‍ വേടന്‍ മാധ്യമങ്ങളോട് പറഞ്ഞു. തനിക്കെതിരായ ഹിന്ദുത്വഭീകരുടെ വിമര്‍ശനങ്ങളോട് പ്രതികരിക്കുകയായിരുന്നു.അദ്ദേഹം. താന്‍ തന്റെ ജോലിയാണ് ചെയ്യുന്നത്. അതിനിയും തുടരും. തന്റെ ജോലി വര്‍ക്കാവുന്നുണ്ടെന്നാണ് വിമര്‍ശനങ്ങള്‍ തെളിയിക്കുന്നത്. തന്നെ ഒരു വിഘടനവാദിയാക്കാനും പ്രശ്‌നക്കാരനാണെന്നു വരുത്തിത്തീര്‍ക്കാനും ചിലരെല്ലാം ശ്രമിക്കുന്നുണ്ട്. എന്നെ എല്ലാവര്‍ക്കുമറിയാം. അതിലെനിക്കു പേടില്ല. അതിനുള്ള ധൈര്യം ജനങ്ങല്‍ തരുന്നുണ്ടെന്നും വേടന്‍ പറഞ്ഞു. തനിക്കു വിദേശ ഫണ്ട് ലഭിക്കുന്നതായും ആരോപണമുണ്ട്. സര്‍ക്കാരിന്റെ രേഖകളില്ലാത്ത ഒരു പണവും തന്റെ പക്കലില്ല. ജനങ്ങളുടെ മുന്നിലാണ് താന്‍ പാടുന്നത്. അവര്‍ തരുന്ന പണംകൊണ്ടാണ് താന്‍ ജീവിക്കുന്നതെന്നും പറഞ്ഞു. ഇടതുപക്ഷ സര്‍ക്കാരിന്റെ പരിപാടിയില്‍ പങ്കെടുത്തത് ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനൊപ്പം നില്‍ക്കുക എന്ന പൗരന്റെ കടമ എന്ന നിലയിലാണ്. താനൊരു സ്വതന്ത്ര കലാകാരനാണ്. ഏതെങ്കിലും കക്ഷിരാഷ്ട്രീയത്തിന്റെ ഭാഗമായി മുദ്രകുത്തുന്നത് ശരിയല്ല. അങ്ങനെയാണെങ്കില്‍ തന്റെ സ്വാതന്ത്ര്യം നഷ്ടപ്പെടുമെന്നും വേടന്‍ പറഞ്ഞു.
നിങ്ങള്‍ ചെയ്യേണ്ടത് ഇന്ന പണിയാണെന്ന ധാര്‍ഷ്ട്യമാണ് തനതുകലയല്ലല്ലോ വേടന്‍ ചെയ്യുന്നതെന്നു പറഞ്ഞവരുടേതെന്നും അദ്ദേഹം. ഗസലും പാടിയേനെ. തൊണ്ട ശരിയല്ലാത്തതുകൊണ്ടാണ് ക്ലാസിക്കല്‍ താന്‍ പാടാത്തതെന്നും വേടന്‍ പറഞ്ഞു.
നരിവേട്ട എന്ന സിനിമ എല്ലാവരും പോയി കാണണമെന്നും അതൊരു മറന്നു പോയ സംഭവത്തെ ഓര്‍മ്മപ്പെടുത്തുന്ന ചിത്രമാണെന്നും വേടന്‍ പറഞ്ഞു.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message