India NewsKerala NewsLocal News

ഫാസിസത്തിന്റെ വഴികള്‍ തിരിച്ചറിയാന്‍ കഴിയാത്തത്: സി എന്‍ ജയദേവന്‍

ഇരിങ്ങാലക്കുട: ലോക രാജ്യങ്ങള്‍ വലതുപക്ഷ ശക്തികള്‍ കയ്യടക്കാന്‍ ശ്രമിക്കുന്ന ഈ വര്‍ത്തമാനകാലത്ത് ഫാസിസത്തിന്റെ വഴികള്‍ തിരിച്ചറിയാന്‍ കഴിയാത്തതാണെന്ന് സി പി ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി എന്‍ ജയദേവന്‍. സി പി ഐ തൃശൂര്‍ ജില്ലാ സമ്മേളന സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും പൈതൃകത്തിന്റെയും സംരക്ഷകര്‍ എന്ന വ്യാജേന രാജ്യത്തിന്റെ ബഹുസ്വരതയ്ക്കുമേല്‍ കരിനിഴല്‍ വീഴ്ത്തുന്ന സംഭവവികാസമാണ് ഇന്ന് രാജഭവനില്‍നിന്നും ഉണ്ടായത്. സംസ്ഥാന കൃഷി വകുപ്പ് നടത്താനിരുന്ന പരിസ്ഥിതി ദിന പരിപാടിയില്‍ ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന വേണമെന്ന ഗവര്‍ണറുടെ പിടിവാശി ഇതാണ് തെളിയിക്കുന്നത്.
പ്രബുദ്ധ കേരളത്തിന്റെ മതനിരപേക്ഷ സംസ്‌കാരത്തോടുള്ള വെല്ലുവിളിയാണ് ഇത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സി പി ഐ ജില്ലാ സെക്രട്ടറിയും സംഘാടകസമിതി ചെയര്‍മാനുമായ കെ കെ വത്സരാജ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ വി എസ് സുനില്‍കുമാര്‍, ടി ആര്‍ രമേഷ്‌കുമാര്‍, കെ ജി ശിവാനന്ദന്‍, ഷീല വിജയകുമാര്‍ ഷീന പറയങ്ങാട്ടില്‍, രാഗേഷ് കണിയാംപറമ്പില്‍, മുതിര്‍ന്ന നേതാവ് കെ ശ്രീകുമാര്‍, മണ്ഡലം സെക്രട്ടറിമാരായ എന്‍ കെ ഉദയപ്രകാശ് ,സി വി ജോഫി, ജില്ല വളണ്ടിയര്‍ ക്യാപ്റ്റന്‍ പി കെ ശേഖരന്‍, എ ഐ വൈ എഫ് ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീര്‍ എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതിയുടെ കണ്‍വീനര്‍ ടി കെ സുധീഷ് സ്വാഗതവും ട്രഷറര്‍ പി മണി നന്ദിയും പറഞ്ഞു.
യോഗത്തില്‍ ജൂണ്‍ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പാര്‍ട്ടി ജന്മശതാബ്ദിയുടെ ഓര്‍മ്മയ്ക്കായി 100 ഓര്‍മ്മ മരങ്ങള്‍ മണ്ഡലം കേന്ദ്രങ്ങളില്‍ നടുന്നതിന്റെ ഉദ്ഘാടനം പാര്‍ട്ടി ഓഫീസ് അങ്കണത്തില്‍ ഓര്‍മ്മ മരം നട്ടു കൊണ്ട് ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് നിര്‍വഹിച്ചു.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message