Demise

ഉണ്ണികൃഷ്ണന്‍ തകഴി അന്തരിച്ചു

ആലപ്പുഴ: കെ ഡി പി മുന്‍ സംസ്ഥാന സെക്രട്ടറിയും പ്രസിഡീസം അംഗവുമായ ഉണ്ണികൃഷ്ണന്‍ തകഴി അന്തരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജില്‍ ഇന്നു രാവിലെയായിരുന്നു അന്ത്യം. കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഡയാലിസിനെ തുടര്‍ന്ന് അസ്വസ്ഥത തോന്നിയതിനെ തുടര്‍ന്ന് ഇന്നലെ രാത്രി വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ഡോക്ടര്‍മാര്‍ ഇന്നു രാവിലെ മരണം സ്ഥിരീകരിച്ചു. വൃക്ക മാറ്റിവയ്ക്കലിനുള്ള തയ്യാറെടുപ്പിലായിരുന്നു. മോട്ടിവേഷനല്‍ സ്പീക്കറും ഗായകനുമായിരുന്ന അദ്ദേഹം അടിയുറച്ച അംബേദ്കറൈറ്റായിരുന്നു. സംസ്‌കാരം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് സ്വവസതിയില്‍ നടക്കും.
ഉണ്ണികൃഷ്ണന്‍ തകഴിയുടെ നിര്യാണത്തില്‍ കേരള ദലിത് പാന്തേഴ്‌സ് സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. സാമൂഹികപ്രവര്‍ത്തകരും എഴുത്തുകാരുമായ കെ. അംബുജാക്ഷന്‍, എസ്. മൃദുലാദേവി, മുരളി തോന്നയ്ക്കല്‍, സന്തോഷ് പാലത്തുംപാടന്‍, ഡോ. എ.കെ. വാസു, സന്തോഷ് ഒ.കെ, അംബുജന്‍ നെടുമ്പന, അജി കടമ്പനാട്, മാത്യു ഡേവിഡ്, പ്രശാന്ത് കോലിയൂര്‍, മനോജ് എം. പെരുമാള്‍, പ്രശാന്ത് എം. പ്രഭാകരന്‍ തുടങ്ങിയവര്‍ അനുശോചിച്ചു.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message