അമേരിക്ക ബോംബിട്ട രാജ്യങ്ങളുടെ പട്ടിക ചൈനീസ് എംബസി പ്രസിദ്ധീകരിച്ചു
മോസ്‌കോ: രണ്ടാം ലോകമഹായുദ്ധത്തിനുശേഷം അമേരിക്ക ബോംബിട്ട രാജ്യങ്ങളുടെ പട്ടിക മോസ്‌കോയിലെ ചൈനീസ് എംബസി പ്രസിദ്ധീകരിച്ചു. 26 രാജ്യങ്ങളുടെ ലിസ്റ്റാണ് പ്രസിദ്ധീകരിച്ചത്. ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷത്തിന്റെ സാഹചര്യത്തില്‍ ചൈനയുടെ നിലപാട് എന്തായിരിക്കുമെന്ന സൂചനയും ഇതിലുണ്ട്. ലോകത്തിന് യഥാര്‍ത്ഥ ഭീഷണി ആരാണെന്ന് നാം ഒരിക്കലും മറക്കരുതെന്നും ചൈന വ്യക്തമാക്കി.
അമേരിക്ക ബോംബ് വര്‍ഷിച്ച രാജ്യങ്ങള്‍:
ജപ്പാന്‍: 1945 ഓഗസ്റ്റ് 6, 9 തീയതികള്‍, കൊറിയയും ചൈനയും: 1950-1953 (കൊറിയന്‍ യുദ്ധം), ഗ്വാട്ടിമാല: 1954, 1960, 1967-1969, ഇന്തോനേഷ്യ: 1958, ക്യൂബ: 19591961, കോംഗോ: 1964, ലാവോസ്: 1964-1973, വിയറ്റ്‌നാം: 1961-1973, കംബോഡിയ: 1969-1970, ഗ്രനേഡ: 1983, ലെബനന്‍: 1983, 1984 (ലെബനനിലും സിറിയയിലും ലക്ഷ്യങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍), ലിബിയ: 1986, 2011, 2015, എല്‍ സാല്‍വഡോര്‍: 1980, നിക്കരാഗ്വ: 1980, ഇറാന്‍: 1987, പനാമ: 1989, ഇറാഖ്: 1991 (ഗള്‍ഫ് യുദ്ധം), 1991-2003 (യുഎസും ബ്രിട്ടീഷ് ആക്രമണങ്ങളും), 2003-2015, കുവൈറ്റ്: 1991, സൊമാലിയ: 1993, 2007-2008, 2011, ബോസ്‌നിയ: 1994, 1995, സുഡാന്‍: 1998, അഫ്ഗാനിസ്ഥാന്‍: 1998, 2001-2015, യുഗോസ്ലാവിയ: 1999, യെമന്‍: 2002, 2009, 2011, പാകിസ്ഥാന്‍: 2007-2015, സിറിയ: 2014-2015.
