സജികുമാര്‍ പോത്തന്‍കോട് അന്തരിച്ചു
തിരുവനന്തപുരം: ആകാശവാണി തിരുവനന്തപുരം നിലയത്തിലെയും ദൂരദര്‍ശനിലെയും (കൃഷിദര്ശന്) അവതാരകനും തിരക്കഥാകൃത്തും നാടകപ്രവര്‍ത്തകനുമായ സജികുമാര്‍ പോത്തന്‍കോട് (49) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നു രാവിലെയായിരുന്നു അന്ത്യം.
കാല് നൂറ്റാണ്ടിലേറെയായി ആകാശവാണി തിരുവനന്തപുരം നിലയത്തിലെ ഏതാണ്ട് എല്ലാ പരിപാടികള്‍ക്കും ശബ്ദം നല്‍കിയിട്ടുള്ള അദ്ദേഹം, റേഡിയോ നാടക കലാകാരന് കൂടിയായിരുന്നു. കേരളത്തിലെ ആദ്യ കമ്യൂണിറ്റി റേഡിയോ നിലയമായ കഴക്കൂട്ടത്തെ റേഡിയോ ഡി.സി.എഫ്.എം നിലയത്തിന്റെ ഡയറക്ടര്‍ ഇന്‍ ചാര്‍ജായും അദ്ദേഹം പ്രവര്‍ത്തിച്ചു. അന്‍പതോളം ഓഡിയോ പുസ്തകങ്ങള്‍ക്ക് ശബ്ദം നല്‍കിയിട്ടുണ്ട്. തിരക്കഥാകൃത്തായിരുന്ന സജികുമാര്‍, പുതിയൊരു ഫീച്ചര്‍ ഫിലിമിന്റെ കഥയുടെ പണിപ്പുരയിലായിരുന്നു.
Please follow and like us:
