അകമലയില്‍ ട്രാക്കിലേക്കു മണ്ണിടിഞ്ഞു; ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു
തൃശൂര്‍: അകമലയില്‍ റെയില്‍വേ ട്രാക്കിലേക്കു മണ്ണിടിഞ്ഞു; ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. വടക്കാഞ്ചേരിക്കും വള്ളത്തോള്‍ നഗറിനുമിടയ്ക്ക് അകമലയില്‍ റെയില്‍വേ ട്രാക്കിലേക്കുമണ്ണിടിഞ്ഞുവീണതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. തൃശൂരിലേക്കുള്ള ട്രെയിനുകള്‍ വൈകിയോടുകയാണ്.
ലോകമാന്യതിലക് കൊച്ചുവേളി എക്സ്പ്രസ് (12201), നിലമ്പൂര്‍ റോഡ്കോട്ടയം എക്സ്പ്രസ് (16325), മംഗളൂരുതിരുവനന്തപുരം വന്ദേഭാരത് (20633), പാലക്കാട്പുനലൂര് പാലരുവി എക്സ്പ്രസ് (19792) എന്നീ ട്രെയിനുകളാണ് വൈകുന്നത്.
തൃശൂരില്‍നിന്ന് വൈകിട്ട് 5.30ന് ഷൊര്‍ണൂരിലേക്കു പുറപ്പെടേണ്ട പാസഞ്ചര്‍ ട്രെയിന്‍ വൈകിട്ട് ഏഴരയ്ക്ക് മാത്രമേ പുറപ്പെടൂ. ഷൊര്ണൂര്നിന്ന് തൃശൂരിലേക്കു രാത്രി 10.10ന് പുറപ്പെടേണ്ട പാസഞ്ചര്‍ ട്രെയിന്‍ 29ന് പുലര്‍ച്ചെ 1.10നു പുറപ്പെടുമെന്നും റെയില്‍വേ അറിയിച്ചു.
Please follow and like us:
