രവത ചന്ദ്രശേഖര്‍ സംസ്ഥാന പോലീസ് മേധാവി
തിരുവനന്തപുരം: രവത ചന്ദ്രശേഖറിനെ സംസ്ഥാന പോലീസിന്റെ പുതിയ മേധാവിയായി മന്ത്രിസഭ തീരുമാനിച്ചു. 1991 ബാച്ചിലെ ഉദ്യോഗസ്ഥനാണ് റവാഡ. ആന്ധ്രപ്രദേശ് വെസ്റ്റ് ഗോദാവരി സ്വദേശിയാണ്. പോലീസ് മേധാവി നിയമനത്തിന് രവത ചന്ദ്രശേഖറിനെ കൂടാതെ നിധിന്‍ അഗര്‍വാള്‍, യോഗേഷ് ഗുപ്ത എന്നീ ഡി.ജി.പിമാരുടെ ചുരുക്കപ്പട്ടികയാണ് യു.പി.എസ്.സി കൈമാറിയത്. ഇതില്‍ നിന്ന് സര്‍ക്കാര്‍ രവത ചന്ദ്രശേഖറിനെ തിരഞ്ഞെടുക്കുകയായിരുന്നു.
മേധാവിയാകാന്‍ താല്‍പ്പര്യമറിയിച്ച് രവത അടുത്തിടെ, മുഖ്യമന്ത്രിയെ കണ്ടിരുന്നു. വിരമിക്കുന്ന ദര്‍വേശ് സാഹിബ് ഉള്‍പ്പടെ ഉദ്യോഗസ്ഥ പ്രമുഖരുടെ പിന്തുണ അദ്ദേഹത്തിനുണ്ട്. കൂത്തുപറമ്ബ് വെടിവെപ്പ് വേളയില്‍ എ.എസ്.പിയായിരുന്നു രവത. കേന്ദ്ര സര്‍വിസിലുള്ള അദ്ദേഹത്തിന് തിങ്കളാഴ്ച കേരളത്തിലെത്താന്‍ അനൗദ്യോഗിക നിര്‍ദേശം നല്‍കിയിരുന്നെന്നാണ് വിവരം. ഷേഖ് ദര്‍വേശ് സാഹിബ് ഇന്ന് വിരമിക്കുന്ന ഒഴിവിലാണ് നിയമനം.
