Art & Literature

സാഹിത്യ അക്കാദമിയുടെ പ്രധാന ഹാളിന് എം.ടിയുടെ പേരിടാന്‍ നീക്കമെന്ന് പ്രചാരണം

തൃശൂര്‍: കേരള സാഹിത്യ അക്കാദമിയുടെ പ്രധാന ഹാളിന് എം.ടിയുടെ പേരിടുമെന്ന് പ്രസിഡന്റ് കെ. സച്ചിദാനന്ദന്‍ പ്രസ്താവിച്ചുവെന്ന് സോഷ്യല്‍ മീഡിയായില്‍ പ്രചാരണം. അക്കാദമി സംഘടിപ്പിക്കുന്ന സാര്‍വദേശീയ സാഹിത്യോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പറയുന്നത്.

ഓഗസ്റ്റ് 17 മുതല്‍ 21 വരെയാണ് സാര്‍വദേശീയ സാഹിത്യോത്സവം രണ്ടാം എഡിഷന്‍ നടക്കുക. സാര്‍വദേശീയ സാഹിത്യോത്സവം രണ്ടാം എഡിഷന്റെ ഓണ്‍ലൈന്‍ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ജൂലൈ ഏഴിന് തിങ്കളാഴ്ച ആരംഭിക്കും. പൊതുജനങ്ങള്‍ക്ക് 500 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 250 രൂപയുമാണ് രജിസ്‌ട്രേഷന്‍ ചാര്‍ജ്. വിദ്യാര്‍ത്ഥികള്‍ സ്ഥാപനത്തിന്റെ ഐ.ഡി. കാര്‍ഡോ സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രമോ അപ്ലോഡ് ചെയ്യേണ്ടതാണ്. https://ilfk.keralasahityaakademi.org/ എന്ന വെബ്‌സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഓഫ്ലൈനായി രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം തുടര്‍ന്നും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0487-2330013

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message