പാട്ടുകാരോടെന്നും അസൂയ: ടി.ജി. രവി
തൃശൂര്‍: പാട്ടുകാരോട് മാത്രമാണ് ജീവിതത്തില്‍ തനിക്കെന്നും അസൂയ തോന്നിയിട്ടുള്ളതെന്ന് സിനിമാതാരം ടി.ജി. രവി. തൃശൂര്‍ പ്രസ്സ് ക്ളബിന്റെ പാട്ടുക്ളബ് സംഘടിപ്പിച്ച സംഗീതകൂട്ടായ്മയില്‍ വിശിഷ്ടാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പാട്ടുപാടാന്‍ അറിയില്ല. എന്നാല്‍ പാട്ടിനോട് വല്ലാത്തൊരിഷ്ടമാണ്. അതുകൊണ്ട് പാട്ട് എവിടെയുണ്ടെങ്കിലും കേള്ക്കാന്പോകും. തൃശൂര്‍ മണിയെപോലെ പ്രശസ്ത പാട്ടുകാരായ ഒരുപാട് സുഹൃത്തുക്കള്‍ തനിക്കുണ്ടെന്നും ടി.ജി രവി പറഞ്ഞു.
പ്രസ്ക്ളബ് പ്രസിഡന്റ് എം.ബി. ബാബു അധ്യക്ഷത വഹിച്ചു. സീനിയര്‍ പത്രപ്രവര്‍ത്തകനായ ജേക്കബ് ബെഞ്ചമിന്‍ പ്രസ്ക്ളബിന് നല്കിയ പുസ്തകശേഖരം ടി.ജി രവിയും എം.ബി. ബാബുവും ചേര്‍ന്ന് ഏറ്റുവാങ്ങി. ജോയിന്റ് സെക്രട്ടറി എം.ബി. സതീഷ്, എക്സിക്യൂട്ടീവ് അംഗം സി.എസ്. ദീപു, സി.എ. പ്രേമചന്ദ്രന്, പി. ബിനോയ് ജോര്‍ജ്, ദിയ എന്നിവര്‍ സംബന്ധിച്ചു. പാട്ടുക്ളബ് കണ്‍വീനര്‍ കെ.എ. മുരളീധരന് സ്വാഗതവും എ.വി. ശ്രീകുമാര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് പാട്ടുക്ളബ് അംഗങ്ങള്‍ അവതരിപ്പിച്ച സംഗീതവിരുന്നും ഉണ്ടായിരുന്നു.
ക്യാപ്ഷന്‍…
തൃശൂര്‍ പ്രസ്സ് ക്ളബ് പാട്ടുക്ളബ് സംഘടിപ്പിച്ച സംഗീതകൂട്ടായ്മയില്‍ സീനിയര്‍ പത്രപ്രവര്‍ത്തകനായ ജേക്കബ് ബെഞ്ചമിന്‍ പ്രസ്ക്ളബിന് നല്കിയ പുസ്തകശേഖരം ടി.ജി. രവി, പ്രസ് ക്ളബ് പ്രസിഡന്റ് എം.ബി. ബാബു എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങുന്നു.
