വേടനെതിരേ ഒരു നാടന്‍ ജീ
വേടന്റെ റാപ്പിനെയും രാഷ്ട്രീയത്തേയും അവമതിക്കുന്ന പാട്ടുമായി നാടന്‍ സുരേഷ്ജി. സംഗീതത്തിന്റെയും കവിതയുടെയും ആത്മാവില്ലാത്ത അവതരണം ജാതീയമായ അധിക്ഷേപത്തിനു ഉദാഹരണം. വേടന് ഉന്നയിക്കുന്ന അംബേദ്കര്‍ രാഷ്ട്രീയത്തെ വിമര്‍ശിക്കുവാനുള്ള കോപ്രായമാണ് സാമൂഹികമാധ്യമത്തിലൂടെ പ്രചരിപ്പിക്കുന്നത്. പാട്ടും പാട്ടുകാരന്റെ വിക്ഷേപങ്ങളും തമ്മില്‍ ഒരു ബന്ധവുമില്ലെന്നതാണ് മറ്റൊരു കാര്യം.
വേടന്റെ പാട്ടും പറച്ചിലും എത്രത്തോളം സവര്‍ണതയെ പൊള്ളിച്ചുവെന്ന് ഓരോ വരികളും സൂചിപ്പിക്കുന്നു. നമ്പര്‍ വണ്സ കേരളമാണെടാ, ജാതിക്കെതിരെ പോരാടിയ നാരായണ ഗുരുവിന്റെ നാടാണെടാ, പിന്നെയെങ്ങനെ നീ ഫ്രോഡായെടാ, സര്‍ട്ടിഫിക്കറ്റില്‍ മാത്രമല്ലേടാ ജാതി, പഠിപ്പിനും ജോലിക്കും പോരേടാ ജാതി തുടങ്ങി വേടന് ജാതിയെ തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുന്ന ആളാണെന്നു പരിഹസിക്കുന്ന വിഡിയോയില്‍ ചട്ടമ്പിസ്വാമികള്‍, കെ. കേളപ്പന്, ഇ.എം.എസ്., പി.കൃഷ്ണപ്പിള്ള, സി. അച്യുതമേനോന്, വി.ടി. ഭട്ടതിരിപ്പാട് തുടങ്ങിയവര്‍ ജാതിക്കെതിരേ പോരാടിയവരാടാ എന്നാണ് പറയുന്നത്. അവരെല്ലാം സവര്ണരാടാ, ആ നവോഥാനനായകരെ മറക്കാതെടാ വേടാ, നായരും നമ്പ്യാരും നമ്പൂതിരിയും തൊട്ടുകൂടാത്തവരെ കൈപിടിച്ചുയര്ത്തിയവരാടാ വേടാ, ജാതിപ്പിശാചിന് വളമിട്ടുകൊടുക്കുന്നതെന്തിനാ, ജാതി പറഞ്ഞ് തമ്മിലടിപ്പിക്കുന്നതെന്തിനാടാ എന്നിങ്ങനെയാണ് പരിഹാസം. തുടര്‍ന്ന് നിറമല്ലെടാ, ജാതിയല്ലെടാ പ്രശ്നം വിശപ്പാണെന്നും വിശപ്പിനെതിരേ പാടണമെന്നും പാട്ടുകാരന് വേടനോടാവശ്യപ്പെടുന്നുണ്ട്.
ഇടതുപക്ഷത്തിന്റേതെന്ന രീതിയില്‍ പ്രചരിക്കുന്ന നാടന്‍ സുരേഷ്ജിയുടെ വിഡിയോയയിലെ വരികളെല്ലാം സംഘപരിവാറിന്റെ നിലപാടുകളാണ് മുന്നോട്ടു വയ്ക്കുന്നത്.

“ഇടതുപക്ഷത്തിന്റേതെന്ന രീതിയില്‍ പ്രചരിക്കുന്ന നാടന്‍ സുരേഷ്ജിയുടെ വിഡിയോയയിലെ വരികളെല്ലാം സംഘപരിവാറിന്റെ നിലപാടുകളാണ് മുന്നോട്ടു വയ്ക്കുന്നത്”
രണ്ട്
ഇസങ്ങളും
ഒരേ നാണയത്തിന്റെ
രണ്ട് വശങ്ങൾ മാത്രം….!
CPM+RSS= CJP
നന്നായ് വരട്ടെ.