newsPolitics

തെരഞ്ഞെടുപ്പുകള്‍ ശല്യമായി തോന്നുന്നത് ഫാസിസ്റ്റ് പ്രവണതയുടെ പ്രത്യക്ഷലക്ഷണം

തൃശൂര്‍: തെരഞ്ഞെടുപ്പുകള്‍ ശല്യമായി തോന്നുന്നത് ഫാസിസ്റ്റ് പ്രവണതയുടെ പ്രത്യക്ഷലക്ഷണമാണെന്ന് എന്‍.സി.പി. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പി.കെ രാജന്‍ മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. എന്‍.സി.പ.ി മുന്‍ ജില്ലാ പ്രസിഡന്റും തൃശൂരിലെ സാമൂഹ്യ- സാംസ്‌കാരിക മേഖലയിലെ പ്രവര്‍ത്തകനുമായിരുന്ന പ്രൊഫ. കെ.ബി. ഉണ്ണിത്താന്‍ മാസ്റ്ററുടെ എട്ടാം ചരമവാര്‍ഷിക ദിനത്തില്‍ എന്‍.സി.പി (എസ്) തൃശൂര്‍ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സുതാര്യവും നിഷ്പക്ഷവും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പ് സംവിധാനമാണ് ജനാധിപത്യത്തിന്റെ അടിത്തറയെന്നും അദ്ദേഹം പറഞ്ഞു.
എന്‍.സി.പി (എസ്)ബ്ലോക്ക് പ്രസിഡന്റെ മോഹന്‍ദാസ്‌ക്കാടന്‍ അധ്യക്ഷത വഹിച്ചു. കെ.ബി. ഉണ്ണിത്താന്‍ മാസ്റ്റര്‍ വിദ്യാഭ്യാസ പുരസ്‌കാരം പ്രൊഫ. ജയലക്ഷ്മി ഉണ്ണിത്താന്‍ പ്ലസ് ടൂവിന് ഉന്നത വിജയം നേടിയ പൂങ്കുന്നം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ടി.പി. അലന് നല്‍കി അനുമോദിച്ചു. എന്‍.സി.പി (എസ്) സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. രഘു കെ. മാരാത്ത്, വേണു വെണ്ണറ, ജില്ലാ പ്രസിഡന്റ് സി.എല്‍ ജോയ്, എന്‍.വൈ.സി. സംസ്ഥാന പ്രസിഡന്റ് സി.ആര്‍ സജിത്ത്, യുവജന കമ്മീഷന്‍ അംഗം വിജിത വിനുകുമാര്‍, ഇ.എ. ദിനമണി, ടി.ജി. സുന്ദര്‍ലാല്‍ എന്നിവര്‍ സംസാരിച്ചു. ഉല്ലാസ് കൃഷ്ണന്‍ സ്വാഗതവും ഉണ്ണികൃഷ്ണന്‍ പുലരി നന്ദിയും പറഞ്ഞു.

ഫോട്ടോ: പ്രൊഫ. കെ.ബി. ഉണ്ണിത്താന്‍ മാസ്റ്റര്‍ വിദ്യാഭ്യാസ പുരസ്‌കാരം പ്രൊഫ. ജയലക്ഷ്മി ഉണ്ണിത്താന്‍ പ്ലസ് ടൂവിന് ഉന്നത വിജയം നേടിയ പൂങ്കുന്നം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ടി.പി. അലന് നല്‍കുന്നു.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message