Kerala NewsWomen

അധ്യാപികയ്‌ക്കെതിരേ അട്രോസിറ്റി ആക്ട് പ്രകാരം കേസെടുക്കണം

തിരുവനന്തപുരം കിളിമാനൂരില്‍ വിദ്യാര്‍ത്ഥിനിക്കെതിരേ വ്യാജപ്രചരണം നടത്തിയ അധ്യാപികക്കെതിരേ പട്ടികജാതിക്കാര്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിരോധനനിയമപ്രകാരവും കേസെടുക്കണമെന്ന ആവശ്യമുയരുന്നു. പോക്സോ കേസ് മാത്രം പോരെന്നു വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടു. കിളിമാനൂര്‍ രാജാ രവിവര്‍മ്മ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹിന്ദി അധ്യാപിക സി ആര്‍ ചന്ദ്രലേഖക്കെതിരെയാണ് പോക്സോ ചുമത്തി കേസെടുത്തത്. സ്‌കൂളിലെ ഒരു അധ്യാപകന്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു അധ്യാപിക പ്രചരിപ്പിച്ചത്.
വ്യാജ പരാതി നല്‍കിയതിന് പുറമെ അധ്യാപിക വാട്സാപ്പിലൂടെ ഇക്കാര്യം പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ഗുരുതര അപസ്മാരം പിടിപെട്ട് സ്‌കൂളില്‍ നിന്നും നാല് മാസം മാറി നിന്നപ്പോഴായിരുന്നു അധ്യാപകര്‍ തമ്മിലുള്ള ചേരിപ്പോരിന്റെ പേരില്‍ പെണ്‍കുട്ടിയെ ഇരയാക്കിയത്. പിന്നാലെ ഇതറിഞ്ഞ വിദ്യാര്‍ത്ഥി പഠനം പാതി വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു.
സംഭവം പുറത്ത് വന്നതോടെ വിദ്യാഭ്യാസ മന്ത്രി അടിയന്തിര നടപടിക്ക് നിര്‍ദ്ദേശം നല്‍കി. പിന്നാലെ സ്‌കൂള്‍ മാനേജ്‌മെന്റ് പ്രിന്‍സിപ്പലിനോട് അന്വേഷണം നടത്താന്‍ നിര്‍ദ്ദേശിച്ചു. അന്വേഷണത്തില്‍ ഗുരുതര കണ്ടെത്തലുകളാണുള്ളത്. അധ്യാപികയായ സി ആര്‍ ചന്ദ്രലേഖ കുട്ടിയെ മറ്റൊരു അധ്യാപകന്‍ പീഡിപ്പിച്ചുവെന്ന് ആദ്യം വാക്കാല്‍ വ്യാജ പ്രചാരണം നടത്തി. മറ്റ് അധ്യാപകരോട് വിദ്യാര്‍ത്ഥി പീഡനത്തിനിരയായി എന്ന് പറഞ്ഞു പ്രചരിപ്പിച്ചു.
പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നും വ്യാജ പരാതി പോലീസില്‍ ഉള്‍പ്പടെ നല്‍കി. അപവാദ പ്രചാരണങ്ങള്‍ കാരണം കുട്ടി പഠനം ഉപേക്ഷിച്ചു. പെണ്‍കുട്ടിയുടെ പേര് പറഞ്ഞുള്ള വ്യാജ വര്‍ത്തയുള്ള യൂട്യൂബ് ലിങ്ക് അധ്യാപകരുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പില്‍ പങ്കു വച്ചെന്നും കണ്ടെത്തലുണ്ട്. പിന്നാലെയാണ് അധ്യാപികയെ സസ്‌പെന്റ് ചെയ്ത് സ്‌കൂള്‍ മാനേജ്‌മെന്റ് ഉത്തരവിറക്കിയത്. സംഭവത്തില്‍ ഇണഇ ഉള്‍പ്പടെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതിനിടെ കുട്ടിയുടെ മാതാവില്‍ നിന്ന് പോലീസ് മൊഴിയെടുത്തു.
വിദ്യാര്‍ഥിനിയുടെ കുടുംബം മുഖ്യമന്ത്രിക്കും പട്ടികജാതി-വര്‍ഗ കമ്മീഷനും അടക്കം പരാതി നല്‍കിയിട്ടുണ്ട്.

തിരുതത്. സ്‌കൂളിലെ ഒരു അധ്യാപകന്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message