HealthIndia News

കേരളത്തില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു

രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന കോവിഡ് കേസുകളില്‍ 31 ശതമാനം കേരളത്തില്‍. കോവിഡ് ബാധിതരുടെ എണ്ണം 1679. രാജ്യത്താകെ കോവിഡ് ആക്ടീവ് കേസുകള്‍ 5364 ആയി. 498 പേര്‍ക്കാണ് രാജ്യത്ത് ഇന്നലെ മാത്രം കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ രാജ്യത്ത് നാല് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 24 മണിക്കൂറിനിടെ കേരളത്തില്‍ കോവിഡ് ബാധിച്ചത് 192 പേര്‍ക്കാണ്. കേരളത്തില്‍ 74 വയസുകാരിയും 79 വയസുകാരനും കോവിഡ് ബാധിച്ച് മരിച്ചു.
രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങളോട് മുന്നൊരുക്കങ്ങള്‍ ഊര്‍ജിതമാക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. ആശുപത്രികളില്‍ ഓക്‌സിജന്‍, ഐസൊലേഷന്‍ കിടക്കകള്‍, വെന്റിലേറ്ററുകള്‍, അവശ്യമരുന്നുകള്‍ എന്നിവയുടെ ലഭ്യത ഉറപ്പാക്കണമെന്ന് നിര്‍ദേശമുണ്ട്.
ആശുപത്രിയില്‍ എത്തുന്ന രോഗലക്ഷണമുള്ള എല്ലാവര്‍ക്കും കോവിഡ് പരിശോധന നടത്താന്‍ സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. ആന്റിജന്‍ പരിശോധനാഫലം നെഗറ്റീവ് ആണെങ്കില്‍ ആര്‍ടി-പിസിആര്‍ ടെസ്റ്റ് ചെയ്യണം. രോഗലക്ഷണമുള്ള കൂട്ടിരിപ്പുകാരും ആരോഗ്യജീവനക്കാരും കോവിഡ് ടെസ്റ്റ് നടത്തണം. കോവിഡ് 19 രോഗികള്‍ക്കായി പ്രത്യേക വാര്‍ഡ് സ്ഥാപിക്കാനും മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നുണ്ട്.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message