ജൂലൈ 9ലെ ദേശീയ പണിമുടക്ക് വിജയിപ്പിക്കാന്‍ ആഹ്വാനം
തൃശൂര്‍: ജൂലൈ 9ന് നടക്കുന്ന ദേശീയ പണിമുടക്ക് വന്‍ വിജയമാക്കാന്‍ തൊഴിലാളി സംഘടനകളും രാഷ്ട്രീയപ്രസ്ഥാനങ്ങളും അഭ്യര്‍ഥിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധനയങ്ങള്‍ക്കും ജനദ്രോഹനടപടികള്‍ക്കുമെതിരായാണ് പണിമുടക്ക്. മോഡി സര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങളെ ചോദ്യം ചെയ്യുന്ന പ്രക്ഷോഭം കര്‍ഷകസമരത്തേപ്പോലെ ആവേശകരമാകുമെന്നാണ് സൂചന. കേരളം പോലുള്ള ചിലസ സംസ്ഥാനങ്ങളില്‍ ബന്ദിനു സമാനമാകും പണിമുടക്ക്. സംയുക്ത ട്രേഡ് യൂണിയന്‍ കേന്ദ്രസര്‍ക്കാരിന് നല്‍കിയിട്ടുള്ള 17 ഡിമാന്റുകള്‍ അംഗീകരിക്കണമെനാവശ്യപ്പെട്ട് നടക്കുനടക്കുന്ന പണിമുടക്കിനെ സര്‍ക്കാര്‍ ശക്തമായി നേരിടുമെന്ന സൂചനയുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിദ്രോഹ, കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരെ കേന്ദ്ര ട്രേഡ് യൂണിയനുകളും ജീവനക്കാരുടെ ഫെഡറേഷനുകളും നടത്തുന്ന അഖിലേന്ത്യ പണിമുടക്ക് സംസ്ഥാനത്ത് സമ്പൂര്‍ണമാകും. ചൊവ്വ രാത്രി 12 മുതല്‍ ബുധന്‍ രാത്രി 12വരെ 24 മണിക്കൂറാണ് പണിമുടക്ക്.
സംഘപരിവാര്‍ അനുകൂല സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കില്ല.
ആവശ്യങ്ങള്‍:
- തൊഴിലാളി വിരുദ്ധമായ നാല് ലേബര്‍ കോഡുകളും ഉപേക്ഷിക്കുക, 2. എല്ലാ അസംഘടിത തൊഴിലാളികള്‍ക്കും കരാര്‍ തൊഴിലാളികള്‍ക്കും കീയും വര്‍ക്കര്‍മാര്‍ക്കും പ്രതിമാസം 26000 രൂപമിനിമം വേദനം നല്‍കുക, 3. തൊഴിലിന്റെ പുറം കരാര്‍ വല്‍ക്കരണവും നിശ്ചിതകാല തൊഴിലും ഇന്‍സെന്റീവ് വര്‍ക്കും അംഗീകരിക്കാന്‍ ആവില്ല. എല്ലാ വിഭാഗം കരാര്‍ തൊഴിലാളികള്‍ക്കും തുല്യ ജോലിക്ക് തുല്യ വേതനം നല്‍കുക, 4. ഇ പി എഫ് പെന്‍ഷന്‍ മിനിമം 9000 രൂപ നല്‍കുക. എല്ലാ വിഭാഗം തൊഴിലാളികള്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ ഉള്‍പ്പെടെ സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തുക. ഗിഗ്ഗ് പ്ലാറ്റ്‌ഫോം തൊഴില്‍, മത്സ്യത്തൊഴിലാളി, ഗാര്‍ഹിക തൊഴില്‍, അതിഥി തൊഴിലാളി, സ്‌കീം വര്‍ക്കര്‍, കയറ്റിറക്ക്, ഷോപ്പ്‌സ്, മോട്ടോര്‍ തൊഴിലാളി, നിര്‍മ്മാണ തൊഴില്‍, സെക്യൂരിറ്റി തൊഴില്‍, ഹൗസ് കീപ്പിംഗ് തുടങ്ങിയ വിഭാഗങ്ങള്‍ക്ക് ചികിത്സാസഹായം, സ്ഥിരം വരുമാനം, പെന്‍ഷന്‍ ഇവ ഉറപ്പുവരുത്തുക, 5. NPS-UPS ഉപേക്ഷിച്ച് പഴയ സ്റ്റാട്യൂട്ടറി പെന്‍ഷന്‍ പുനസ്ഥാപിക്കുക, 6. പി എഫിന്റെയും ബോണസിന്റെയും എല്ലാ പരിധികളും എടുത്തു കളയുക, ഗ്രാറ്റിവിറ്റി തുക വര്‍ദ്ധിപ്പിക്കുക, 7. അപേക്ഷ നല്‍കി 45 ദിവസത്തിനുള്ളില്‍ ട്രേഡ് യൂണിയന്‍ രജിസ്‌ട്രേഷന്‍ നല്‍കുക. സംഘടിക്കുവാനും സമരം ചെയ്യുവാനും തൊഴിലാളികള്‍ക്കുള്ള അവകാശം പ്രഖ്യാപിക്കുന്ന സി 87 സി 98 ഐഎല്ലൊ കണ്‍വെന്‍ഷന്‍ ധാരണകള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുക, 8. വിലക്കയറ്റം നിയന്ത്രിക്കുക. ഭക്ഷ്യവസ്തുക്കള്‍, മരുന്നുകള്‍, കാര്‍ഷിക ഉപകരണങ്ങള്‍, തുടങ്ങിയവമേലുള്ള ചരക്കുസേവന നികുതി ഒഴിവാക്കുക. പാചകവാതകത്തിനും പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കുമുള്ള കേന്ദ്ര എക്‌സൈസ് നികുതി കുറയ്ക്കുക. പൊതുവിതരണം സാര്‍വത്രികമാക്കി ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുക, 9. പൊതുമേഖലയും സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്വകാര്യമേഖലയ്ക്ക് കൈമാറുന്നത് അവസാനിപ്പിക്കുക, ദേശീയ ആസ്തി വില്‍പ്പന ഉപേക്ഷിക്കുക. ധാതു സമ്പത്തിന്റെ ഖനനത്തിനായുള്ള നിര്‍ദിഷ്ട നിയമം ഭേദഗതി ചെയ്യുകയും കല്‍ക്കരികനികളില്‍ നിന്നും ഇതര ഖനികളില്‍ നിന്നും ലഭിക്കുന്ന ലാഭത്തിന്റെ 50% ഖനികളുടെ അനുബന്ധസമൂഹത്തിന്റെയും പ്രത്യേകിച്ച് കൃഷിക്കാരുടെയും ആദിവാസി സമൂഹത്തിന്റെയും ക്ഷേമത്തിനായി നീക്കിവെക്കുക.
- മൊത്തം ഭക്ഷ്യധാന്യങ്ങള്‍ ഉല്‍പാദനച്ചെലവിന്റെ രണ്ടിരട്ടിയും അതിന്റെ 50 ശതമാനവും ചേര്‍ത്ത് താങ്ങുവില നിശ്ചയിച്ച് സര്‍ക്കാര്‍ സംഭരിക്കണം. കര്‍ഷകന് വിത്തിനും വളത്തിനും വൈദ്യുതിക്കും നല്‍കുന്ന ഇളവ് വര്‍ദ്ധിപ്പിക്കണം, വിള ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തണം. വായ്പ ബാധ്യത എഴുതിത്തള്ളണം, കര്‍ഷകമോര്‍ച്ച ഉയര്‍ത്തിയ ചരിത്ര സമരത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ കര്‍ഷക സംഘടനകള്‍ക്ക് എഴുതി നല്‍കിയ എല്ലാ ഉറപ്പുകളും ഉടന്‍ നടപ്പാക്കണം, 11. 2022ലെ വൈദ്യുതി ഭേദഗതി നിയമം പിന്‍വലിക്കുക ഊര്‍ജ്ജമേഖലയിലെ സ്വകാര്യവല്‍ക്കരണം ഉപേക്ഷിക്കുകയും പ്രീപെയ്ഡ് സ്മാര്‍ട്ട് മീറ്റര്‍ സ്വകാര്യമേഖലയില്‍ വേണ്ടെന്നു വയ്ക്കുകയും വേണം, 12. തൊഴിലവകാശം മൗലിക അവകാശമാക്കുക, അനുവദനീയമായ ഒഴിവുകള്‍ ഉടന്‍ നികത്തുക: തൊഴിലില്ലായ്മ പരിഹരിക്കുക, തൊഴിലുറപ്പ് തൊഴിലിന് വര്‍ഷം 200 ദിനങ്ങള്‍ ഉറപ്പുനല്‍കി 600 രൂപ പ്രതിദിനം വേതനം അനുവദിക്കുക, നഗര തൊഴിലുറപ്പ് പദ്ധതി നിയമമാക്കുക, 13. എല്ലാവര്‍ക്കും സൗജന്യ വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, വെള്ളം, ശുചിത്വം, ഭവനം, ഇവ ഉറപ്പാക്കുവാന്‍ സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കുക. 2020ലെ വാണിജ്യ വിദ്യാഭ്യാസ നയം പിന്‍വലിക്കുക.
- വനാവകാശ നിയമം (FRA) കര്‍ശനമായി നടപ്പിലാക്കുക, 2023ലെ ജൈവവൈവിധ്യ നിയമത്തിലെയും വന ഉപഭോഗ നിയമത്തിലെയും ഭേദഗതികള്‍ പിന്‍വലിക്കുക, വനഭൂമി യഥേഷ്ടം കൊള്ളയടിക്കാന്‍ അനുവാദം നല്‍കുന്നതിന് സര്‍ക്കാരിന് അധികാരം നല്‍കുന്ന എല്ലാ ഭേദഗതികളും ചട്ടഭേദഗതിയില്‍ നിന്ന് ഒഴിവാക്കി വനഭൂമി സംരക്ഷിക്കണം, 15. എല്ലാ നിര്‍മ്മാണ തൊഴിലാളികളെയും സ്‌കീം വര്‍ക്കര്‍മാരെയും ഇ എസ് ഐ പരിധിയില്‍ കൊണ്ടുവരണം. തൊഴിലാളി ക്ഷേമനിധി വിഹിതം ഉപയോഗിച്ച് ആരോഗ്യ ഇന്‍ഷുറന്‍സ്, മെറ്റേര്‍ണിറ്റി ആനുകൂല്യം തുടങ്ങിയ ആശ്വാസ നടപടികള്‍ ഈശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ വിഭാഗം തൊഴിലാളികള്‍ക്കും അനുവദിക്കുക. കഘഛ നിര്‍ദേശങ്ങള്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്കും വീട്ടുവേല ചെയ്യുന്നവര്‍ക്കും ബാധകമാക്കി തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ നിയമം കൊണ്ടുവരണം. 1979 ലെ ഇതര സംസ്ഥാന തൊഴിലാളി തൊഴില്‍ നിയന്ത്രണ നിയമം കാര്യക്ഷമമായി നടപ്പിലാക്കുവാന്‍ സര്‍ക്കാര്‍ നയം കൊണ്ടുവരണം, 16. എല്ലാ തരത്തിലുള്ള ശതകോടീശ്വരന്മാരുടെ കുത്തക നികുതിയും മറ്റു മൂലധന നികുതികളും വര്‍ദ്ധിപ്പിച്ച് സാമൂഹ്യ ക്ഷേമത്തിന് പണം കണ്ടെത്തണം, 17. പ്രതികരിക്കാനും വിമര്‍ശിക്കുവാനും മതസ്വാതന്ത്ര്യത്തിനും സാംസ്‌കാരിക ബഹുസ്വരതയ്ക്കും ഭാഷ, സമത്വം എന്നിങ്ങനെ ഇന്ത്യന്‍ ഭരണഘടന ഓരോ പൗരനും ഉറപ്പു നല്‍കുന്ന മൂല്യങ്ങള്‍ ഇല്ലാതാക്കുന്നതും രാജ്യത്തിന്റെ ഫെഡറല്‍ പരിരക്ഷ തകര്‍ക്കുന്നതുമായ എല്ലാ നടപടികളും കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കുക.
