Marriage

സര്‍ക്കാര്‍ വൃദ്ധസദനത്തില്‍ നിന്ന് പുതിയ ജീവിത പാതയിലേക്ക്

തൃശൂര്‍: ഗവ. വൃദ്ധസദനത്തില്‍ നിന്ന് വിജയരാഘവനും സുലോചനയും ഇനി ഒരുമിച്ചൊരു യാത്ര ആരംഭിക്കുകയാണ്. സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരമാണ് 79-കാരനായ വിജയരാഘവനും 75 വയസ്സുള്ള സുലോചനയും വിവാഹിതരായത്. മന്ത്രി ഡോ. ആര്‍ ബിന്ദു, മേയര്‍ എം.കെ. വര്‍ഗീസ് എന്നിവര്‍ വിവാഹത്തിന് സാക്ഷ്യം വഹിച്ചു.

പേരാമംഗലം സ്വദേശിയായ വിജയരാഘവന്‍ 2019ലും ഇരിങ്ങാലക്കുട സ്വദേശിയായ സുലോചന 2024 ലുമാണ് വൃദ്ധസദനത്തില്‍ എത്തിയത്. ഇരുവരും ഒരുമിച്ച് ജീവിക്കണമെന്ന ആവശ്യം വാര്‍ഡനെ അറിയിക്കുകയായിരുന്നു. സാമൂഹിക നീതി വകുപ്പാണ് ചടങ്ങിന് നേതൃത്വം നല്‍കിയത്.

കോര്‍പ്പറേഷന്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്യാമള മുരളീധരന്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കെ.ആര്‍ പ്രദീപന്‍, വൃദ്ധസദനം സൂപ്രണ്ട് രാധിക, കൗണ്‍സിലര്‍മാര്‍, വൃദ്ധസദനത്തിലെ മറ്റ് അന്തേവാസികള്‍ തുടങ്ങിയവര്‍ ഇരുവരുടെയും സന്തോഷത്തില്‍ പങ്കുചേര്‍ന്നു.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message