CinemaKerala NewsPolitics

സുരേഷ് ഗോപിക്കെതിരേ പരാതി നല്‍കി;അനില്‍ അക്കരയില്‍നിന്ന് നാളെ മൊഴിയെടുക്കും

തൃശൂര്‍: മാധ്യമ പ്രവര്‍ത്തകരെ കൈയേറ്റം ചെയ്തതിന് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരേ കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര നല്‍കിയ പരാതിയില്‍ നാളെ അനില്‍ അക്കരയുടെ മൊഴിയെടുക്കും. നാളെ രാവിലെ 11ന് തൃശൂരില്‍ എ.സി.പി. മൊഴി രേഖപ്പെടുത്തും. കഴിഞ്ഞ ദിവസം രാമനിലയത്തില്‍ വച്ചാണ് കേന്ദ്രമന്ത്രി മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്തത്. ചലച്ചിത്ര താരങ്ങള്‍ക്കെതിരേയുള്ള ലൈംഗികാരോപണവുമായി ബന്ധപ്പെട്ട ചോദ്യം ചോദിച്ചപ്പോഴാണ് സുരേഷ് ഗോപി അപമരാദ്യയോടെ പെരുമാറിയത്. സംഭവവത്തില്‍ പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചിരുന്നു.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message