നാടെങ്ങും മഹാത്മാ അയ്യന്‍കാളി ജയന്തി ആഘോഷം
എസ്.സി.-എസ്.ടി. ഫെഡറേഷന്
തൃശൂര്‍: സമാനതകളില്ലാത്ത നായകന്. വിദ്യാഭ്യാസമൊന്നും ലഭിക്കാത്ത, അക്ഷരഭ്യാസം ലഭിക്കാത്ത വ്യക്തി. ഭാരതം ലോകത്തിനു നല്കിയ സംഭാവനയെ വര്‍ണ വ്യവസ്ഥയുടെയും ജാതിവ്യവസ്ഥയുടെയും തുടര്‍ന്നു രൂപം കൊണ്ട അടിമസമ്പ്രദായത്തിന്റെയും ജന്മിസമ്പ്രദായത്തിന്റെയും നുകങ്ങള് പേറേണ്ടി വന്ന മനുഷ്യ സമൂഹത്തിന്റെ പ്രതിനിധിയായിരുന്നു മഹാത്മ അയ്യന്‍കാളിയെന്ന് കോര്‍പ്പറേഷനു മുന്നില്‍ നടന്ന ജന്മദിന പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് ഫെഡറേഷന് സംസ്ഥാന ചെയര്മാന് എ.കെ സന്തോഷ് പറഞ്ഞു. കേരളത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ വിമോചകനും രക്ഷകനുമായ മഹാത്മ അയ്യന്‍കാളിയുടെ ജന്മദിനം മുന്‍കാലങ്ങളില്‍ നിന്ന് തികച്ചും സന്തോഷം നല്കുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ മുഖം മിനുക്കാന്‍ മാത്രമാണ് മഹാത്മാവിനെ അവര്‍ ഉപയോഗിക്കുന്നത്. പരസ്പരം പോരടിക്കാതെ ചേര്‍ന്ന് ഫെഡറേഷനോടൊപ്പം പ്രവര്‍ത്തിക്കാന്‍ മുന്നോട്ട് വരണമെന്നും അഭ്യര്‍ഥിച്ചു. കെ.സി. സജീവന് അധ്യക്ഷത വഹിച്ചു. അജിതാ നാരായണന്, കെ എം മോഹനന് എന്നിവര്‍ പ്രസംഗിച്ചു.
ദേശീയ പട്ടികജാതി പട്ടിക വര്‍ഗ സമാജം
തൃശൂര്‍: ദേശീയ പട്ടികജാതി പട്ടിക വര്‍ഗ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ സാഹിത്യ അക്കാദമി സ്മൃതിമണ്ഡപത്തില്‍ ആഘോഷിച്ചു. അഡ്വ. പി.കെ. ജോണ്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്മാന് എന്‍.കെ. കുഞ്ഞപ്പന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. വില്സന് പണ്ടാരവളപ്പില്‍ മുഖ്യപ്രഭാഷണം നത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി കരിയന്നൂര്‍ തവരാജ്, കെ.കെ. കുമാരന്, വി.കെ. വനജ, സി.കെ. ബാലചന്ദ്രന്, കെ.കെ. ബാലന്, എ.കെ. സുരേഷ്, ജയന്തി നാരായണന് എന്നിവര്‍ പ്രസംഗിച്ചു. ശശി നെട്ടിശേരി പ്രാര്‍ഥന ചൊല്ലി.
പട്ടികജാതി ക്ഷേമസമിതി
തൃശൂര്‍: പി കെ എസ് തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേരള സാഹിത്യ അക്കാദമി ഹാളില്‍ അയ്യങ്കാളി സ്മൃതി സംഘടിപ്പിച്ചു.സി ഐ ടി യു തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി സി സുമേഷ് ഉദ്ഘാടനം ചെയ്തു. പ്രമുഖ സംസ്കൃത പണ്ഡിതന് ഡോ. ടി എസ് ശ്യാംകുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. പി കെ എസ് ജില്ലാ പ്രസിഡണ്ട് ഡോ. എം കെ സുദര്ശന് അധ്യക്ഷത വഹിച്ച പരിപാടിയില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട്
പി കെ ശിവരാമന്,ജോയിന്‍ സെക്രട്ടറി സി കെ ഗിരിജ ,പി എ പുരുഷോത്തമന്, യു ആര് പ്രദീപ്, കെ എ വിശ്വംഭരന്,എന്‍ കെ പ്രമോദ് കുമാര്‍,അഡ്വ. പി കെ ബിന്ദു,അഡ്വ. കെ വി ബാബു, സി ഗോപദാസ്, ജില്ലാ സെക്രട്ടറി കെ വി രാജേഷ് , ജില്ലാ വൈസ് പ്രസിഡണ്ട് പി എ ലെജുകുട്ടന്‍ എന്നിവര്‍ പ്രസംഗിച്ചു.
ദലിത് റൈറ്റ്സ് മൂവ്മെന്റ്
തൃശൂര്‍: എഐഡിആര്‍എം -ബികെഎംയു മണ്ഡലം കമ്മിറ്റിയുടെ സംയുക്ത ആഭിമുഖ്യത്തില്‍ കെ.കെ വാര്യര്‍ സ്മാരക മന്ദിരത്തില്‍ മഹാത്മ അയ്യന് കാളി അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി. കെ.എന്‍ രഘു അധ്യക്ഷത വഹിച്ച ചടങ്ങില്‍ പി ബാലചന്ദ്രന് എംഎല്‍എ അനുസ്മരണ പ്രഭാഷണം നടത്തി
സവര്‍ണ മാടമ്പിപ്പടക്ക് അയ്യന്‍കാളി എന്ന യുഗപുരുഷനു മുന്നില്‍ അടിയറവു പറയേണ്ടിവന്നു എന്നതാണ് ചരിത്രം. ആ ചരിത്രത്തില്‍ നിന്ന് കൂടിയാണ് ആധുനിക കേരളം രൂപപ്പെട്ടതെന്ന് പി.ബാലചന്ദ്രന് അഭിപ്രായപ്പെട്ടു. ജി.ബി കിരണ്‍, എം.വി ജോര്‍ജ്, കെ.കെ സുധീര്‍, കെ.എം മോഹനന് ,കെ.വി സുരേന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.
ജനതാദള്‍ ദലിത് സെന്റര്‍
തൃശൂര്‍: ജനതാദള്‍ ദലിത് സെന്റര്‍ അയ്യങ്കാളി ജന്മദിനം ആഘോഷിച്ചു. അയ്യന്തോള്‍ ലോഹ്യഭവന് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിന് ജനത ദലിത് സെന്റര്‍ സംസ്ഥാന പ്രസിഡന്റ് വിജയന് ചോലക്കര അധ്യക്ഷത വഹിച്ചു. ജനതാദള്‍ (എസ് ) സംസ്ഥാന ജനറല്‍ സെക്രട്ടറി സാബു ജോര്‍ജ്ജ് ഉദ്ഘാടനം നിര്‍വഹിച്ചു. ജനതാദള്‍ (എസ്) ജില്ലാ പ്രസിഡന്റ് അഡ്വ സി. ടി ജോഫി മുഖ്യപ്രഭാഷണം നടത്തി. കെ. എസ് വര്ഷകുമാര് ), ജോണ്‍ വാഴപ്പിള്ളി, രാഘവന് മുളങ്ങാടന്‍, മുകേഷ് കൃഷ്ണ, പി. കെ ഉണ്ണി വിശ്വനാഥന്, എ.സി പ്രദീപ് , രഘുറാം , കെ. രഞ്ജിത്ത്, ആമച്ചന് ശിവരാജന്, ഡോ.ഷക്കീല, പ്രീജു ആന്റണി, സി. ഡി ഔസേപ്പ്, സി. ടി ഡേവിസ്, രാജന് ഐനികുന്ന് വി. എസ് സുമേഷ് എന്നിവര്‍ പ്രസംഗിച്ചു.
