വേങ്ങോട് ബുദ്ധഭൂമി ഒരുങ്ങുന്നു; സെപ്റ്റംബര്‍ 21ന്സൗത്ത് ഇന്ത്യന്‍ ബുദ്ധിസ്റ്റ് കോണ്‍ഫറന്‍സ്
തിരുവനന്തപുരം: ചരിത്രപരമായ ദക്ഷിണേന്ത്യന്‍ ബുദ്ധിസ്റ്റ് സമ്മേളനത്തിന് വേങ്ങോട് ബുദ്ധഭൂമി ഒരുങ്ങുന്നു. സെപ്റ്റംബര്‍ 21ന് നടക്കുന്ന സൗത്ത് ഇന്ത്യന്‍ ബുദ്ധിസ്റ്റ് കോണ്‍ഫറന്‍സില്‍ കേരളത്തിനു പുറമേ മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്രാപ്രദേശ്, കര്‍ണാടക, പോണ്ടിച്ചേരി, തമിഴ്നാട് എന്നിവിടങ്ങളില്‍നിന്നുള്ള നൂറുകണക്കിനുപേര്‍ പങ്കെടുക്കും. ബുദ്ധിസ്റ്റ് ഫ്രട്ടേണിറ്റി കൗണ്‍സില്‍, മഹാമായ ബുദ്ധിസ്റ്റ് സംഘം, ബുദ്ധ ക്ഷേത്ര സംഗീതി എന്നിവയുടെ നേതൃത്വത്തിലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
ദക്ഷിണേന്ത്യയിലുടനീളമുള്ള ബുദ്ധ ഭിക്ഷുക്കള്‍ക്കും പണ്ഡിതര്‍ക്കും ധമ്മചാരികള്ക്കും ഉപാസകര്‍ക്കും ബുദ്ധമാര്‍ഗം അറിയുവാന്‍ താല്‍പ്പര്യമുള്ളവര്‍ക്കും സാധാരണക്കാര്‍ക്കും ഒത്തുചേരാനും അവരുടെ അറിവുകളും അനുഭവങ്ങളും പങ്കുവെക്കാനും ധമ്മത്തെക്കുറിച്ചുള്ള ധാരണ ആഴത്തിലാക്കാനുമുള്ള ഒരു വേദിയാണ് ഈ സമ്മേളനമെന്ന് സംഘാടക സമിതി ഭാരവാഹികളായ
ഡോ. അനില്‍ നാഗന്, തൊള്ളൂര്‍ രാജഗോപാല നാഗന് എന്നിവര്‍ പറഞ്ഞു.
ഉള്‍ക്കാഴ്ചയുള്ള അവതരണങ്ങള്‍, സജീവമായ ചര്‍ച്ചകള്‍, ധ്യാനമാര്ഗങ്ങള്. ശ്രദ്ധാപൂര്‍വമായ ചോദ്യോത്തര വേളകള്‍ എന്നിവയാല്‍ സമ്മേളനം സജീവമാര്‍ന്ന ഒരു ധന്യദിനമായി മാറും. നാഗ്പുരിലേക്കുള്ള അശോക-അംബേദ്കര്‍ ധമ്മയാത്രയുടെ ഉദ്ഘാടന ചടങ്ങും ഇതോടൊപ്പം നടക്കും. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ +91 9447269504 (ഡോ. അനില്‍ നാഗന്), +91 6282991345 (തൊള്ളൂര്‍ രാജഗോപാല നാഗന്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

Best wishes