Kerala NewsnewsPolitics

കോണ്‍ഗ്രസിന്റെ ആര്‍ എസ് എസ് വിരോധം കാപട്യമെന്ന് എ പി അബ്ദുല്‍ വഹാബ്

തൃശൂര്‍: തൃശൂര്‍ ലോക്‌സഭാ സീറ്റ് ബി ജെ പിയുടെ കൈവെള്ളയില്‍ വച്ചുകൊടുത്ത കോണ്‍ഗ്രസിന്റെ ആര്‍ എസ് എസ് വിരോധം ശുദ്ധ അസംബന്ധവും കാപട്യവുമാണെന്ന് നാഷണല്‍ ലീഗ് സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ പി അബ്ദുല്‍ വഹാബ്. നാഷണല്‍ ലീഗ് ജില്ല കൗണ്‍സിലിന് ശേഷം ഭാരവാഹികള്‍ക്കുള്ള സ്വീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര്‍ എസ് എസ് ശാഖകള്‍ക്ക് കാവല്‍ നിന്നിരുന്ന കാര്യം അഭിമാനപൂര്‍വ്വം ഏറ്റുപറഞ്ഞ കെ സുധാകരനും ആര്‍ എസ് എസ് സഹായത്തോടെ നിയമസഭയിലേക്ക് ജയിച്ചു പ്രതിപക്ഷ നേതാവായ വി ഡി സതീശനും നേതൃത്വം നല്‍കുന്ന കാലത്തോളം കോണ്‍ഗ്രസിന്റെ ആര്‍ എസ് എസ് വിരോധം പൊറാട്ട് നാടകം ആയിട്ടേ പൊതുസമൂഹം കാണുകയുള്ളൂ. തൃശൂരില്‍ ബി ജെ പിക്ക് വോട്ട് മറിച്ച ടി എന്‍ പ്രതാപനും രാജ്യസഭയില്‍ ബി ജെ പിക്ക് ഭൂരിപക്ഷം നേടാന്‍ സഹായിച്ച കെ സി വേണുഗോപാലും ഇപ്പോഴും കോണ്‍ഗ്രസിന്റെ നേതാക്കള്‍ തന്നെയാണെന്ന് മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സെക്രട്ടറി ജെയിംസ് കാഞ്ഞിരത്തിങ്കല്‍ അധ്യക്ഷനായിരുന്നു, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സ്വാലിഹ് മേടപ്പില്‍ കൗണ്‍സില്‍ യോഗം നിയന്ത്രിച്ചു.
പുതിയ ഭാരവാഹികള്‍: സയ്യിദ് ഷബീല്‍ ഐദ്‌റൂസി തങ്ങള്‍ (പ്രസിഡന്റ്), ഷാജി പള്ളം (ജനറല്‍ സെക്രട്ടറി), ഷറഫുദ്ധീന്‍ എടക്കഴിയൂര്‍ (ട്രഷറര്‍), എ ടി അബ്ദുല്‍ മജീദ്, ഷംസുദ്ധീന്‍ ഹാജി കാരെങ്ങല്‍, മാലതി കടവത്ത്, പി കെ എസ് തങ്ങള്‍ (വൈസ് പ്രസിഡന്റുമാര്‍),
നസ്‌റുദീന്‍ മജീദ്, അഡ്വ. രമാദേവി, സുബ്രമണ്യന്‍ കൊടുങ്ങല്ലൂര്‍, ലിജോ ജോസ് കുന്നംകുളം (സെക്രട്ടറിമാര്‍).

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message