ഫെസ്റ്റിവല്‍ ഓഫ് ലിബറേഷന്‍ ചാമക്കാലായില്‍ തുടക്കം
കടുത്തുരുത്തി: കെ.പി.എം.എസ്. കടുത്തുരുത്തി യൂണിയന്റെയും ആദി ജനസഭയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ മഹാത്മാ അയ്യന്‍കാളിയുടെ 161-ാം ജയന്തി തദ്ദേശീയ ജനതയുടെ ഐക്യത്തിന് വേണ്ടി ഫെസ്റ്റിവല്‍ ഓഫ് ലിബറേഷന്‍ ആയി ആഘോഷിക്കുന്നതിന് ചാമക്കാല ആദിശക്തി അംബേദ്കര്‍ സ്കൂള്‍ ഹാളില്‍ തുടക്കം കുറിച്ചു. ആദി ശക്തി അംബേദ്കര്‍ സ്കൂളിലെ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ചാമക്കാല പി.എ. ചോതി നഗറിലെ മഹാത്മാ അയ്യന്‍കാളി സ്മൃതി മണ്ഡപത്തിലേക്ക് ജന്മദിന സന്ദേശ പതയാത്ര സംഘടിപ്പിച്ചു. സംവരണം അട്ടിമറിക്കുന്ന സുപ്രീം കോടതി വിധിക്കെതിരേ സമരം ശക്തമാക്കുവാന്‍ കപ്പയും കാന്താരിയും കട്ടന്‍ കാപ്പിയും കറുത്ത മനുഷ്യരും എന്ന ക്യാംപെയ്ന് ആരംഭിച്ചു. സമ്മേളനം കെ.പി.എം.എസ് കടുത്തുരുത്തി യൂണിയന് സെക്രട്ടറി ശ്രീജിത്ത് പി. ശശി ഉദ്ഘാടനം ചെയ്തു. മാഞ്ഞൂര്‍ ഊര് മൂപ്പത്തി ഉഷ തമ്പി അധ്യക്ഷത വഹിച്ചു. അമൃത ദ്രാവിഡ്, വി.പി. സോമന്, സി.കെ. ഷീബ, അഭിജിത്ത് സജികുമാര്‍, രാധാമണി ടി.കെ., മാഞ്ഞൂര്‍ മനോജ്, കാര്‍ത്തിക് റോയി, വൈഷ്ണവ് ബിജു, വിനയന് ദ്രാവിഡ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
വ്യാഴാഴ്ചത്തെ ക്യാംപെയ്ന് കെ.പി.എം.എസ്. മാഞ്ഞൂര്‍ ഇടയാരം ശാഖയുടെ നേതൃത്വത്തില്‍ മാഞ്ഞൂര്‍ സൗത്ത് നടുത്തറ ഭാഗത്ത് വൈകിട്ട് ആറിന് നടത്തും. സമാപന സമ്മേളനം അവിട്ടം ദിനത്തില്‍ കടുത്തുരുത്തി ഓപ്പണ്‍ സ്റ്റേജില്‍ സംഘടിപ്പിക്കും.
