Healthnews

മദ്യ വിമോചന മഹാ സഖ്യത്തിന്റെ നിരുപാധിക പിന്തുണ യു ഡി എഫിന്

തൃശൂര്‍: ലഹരിവിമുക്ത കേരളത്തിനുവേണ്ടി മദ്യനിരോധനം പ്രഖ്യാപിച്ച് നടപടികള്‍ ആരംഭിച്ച യു ഡി എഫ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന് യു ഡി എഫിന് നിരുപാധിക പിന്തുണ നല്‍കുവാന്‍ തൃശൂരില്‍ ചേര്‍ന്ന മദ്യ വിമോചന മഹാ സഖ്യത്തിന്റെ സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു.
മദ്യനിരോധനത്തിന്റെ പേരില്‍ ഉമ്മന്‍ ചാണ്ടിക്ക് തുടര്‍ഭരണം ലഭിക്കാതിരിക്കാന്‍ മദ്യവിമുക്ത കേരളത്തിന് മദ്യവര്‍ജനമാണ് യോജിച്ച നയമെന്ന് പ്രചണ്ഡമായ പ്രചാരണം നടത്തിയാണ് എല്‍ ഡി എഫ് അധികാരത്തില്‍ വന്നത്. പിന്നീട് ലഹരിവിമുക്ത കേരളത്തിനുവേണ്ടി പലതരം പദ്ധതികളും എല്‍ ഡി എഫ് സര്‍ക്കാര്‍ മുന്നോട്ടുവച്ചു. ഒന്നും ഫലം കണ്ടില്ലെന്ന് മാത്രമല്ല, മദ്യം ഉള്‍പ്പെടെ സകല ലഹരിവസ്തുക്കളും കേരളത്തില്‍ മുമ്പുണ്ടായിരുന്നതിനേക്കാള്‍ പതിന്മടങ്ങ് വര്‍ദ്ധിച്ചു. കേരളം എല്ലാ രംഗത്തും തകര്‍ന്നടിഞ്ഞു. ഇനിയും എല്‍ ഡി എഫ് കേരളത്തില്‍ അധികാരത്തില്‍ വന്നാല്‍ സര്‍വ്വനാശം ഉറപ്പാണെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തി.
ലഹരിവിമുക്ത കേരളത്തിനുവേണ്ടി യു ഡി എഫ് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തുവാനുള്ള പരിഷ്‌കരിച്ച മദ്യനയം തയ്യാറാക്കി യു ഡി എഫിന് സമര്‍പ്പിക്കാന്‍ യോഗം തീരുമാനിച്ചു.
പ്രസിഡന്റ് ഇ എ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ എ മഞ്ജുഷ, ട്രഷറര്‍ എ അബ്ദുള്‍ റഷീദ്, സെക്രട്ടറി കമറുദ്ദീന്‍ വെളിയംകോട്, നിര്‍വാഹക സമിതി അംഗങ്ങളായ പോള്‍ ചെവിടന്‍, കെ എസ് ശിവരാമന്‍, തോമസ് കരിപ്പായി, ബേബി കണ്ണംപടത്തി എന്നിവര്‍ പ്രസംഗിച്ചു.

Please follow and like us:

5 thoughts on “മദ്യ വിമോചന മഹാ സഖ്യത്തിന്റെ നിരുപാധിക പിന്തുണ യു ഡി എഫിന്

  • E A Joseph Thrissur Kuriachira

    ഇത്തരം പത്രങ്ങൾ സർവ്വാധിപത്യം തടയുവാൻ ഇടവരുത്തും.

    Reply
  • Jarusan George

    ആശംസകൾ…. പുതിയ കാൽവയ്പ്പിന് …..

    Reply

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message