Local Newsnews

സംവരണം അട്ടിമറിക്കുന്ന സുപ്രീംകോടതിവിധിക്കെതിരെ ജന ജാഗ്രതാ ക്യാമ്പയിന്‍

കടുത്തുരുത്തി: കെ.പി.എം.എസ് കടുത്തുരുത്തി യൂണിയന്റെയും ആദി ജനസഭയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ മഹാത്മാ അയ്യന്‍കാളിയുടെ 161-ാം ജയന്തി ഫെസ്റ്റിവല്‍ ഓഫ് ലിബറേഷനായി ആഘോഷിക്കുന്നതിന്റെ ഭാഗമായി മാഞ്ഞൂര്‍ ഇടയോരത്ത് ജന ജാഗ്രതാ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. സംവരണം അട്ടിമറിക്കുന്ന സുപ്രീം കോടതി വിധിക്കെതിരെ സമരം ശക്തമാക്കുവാന്‍ കപ്പയും കാന്താരിയും കട്ടന്‍ കാപ്പിയും കറുത്ത മനുഷ്യരും എന്ന ക്യാമ്പയിന്‍ ആണ് ഓഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ 16 വരെ വിവിധ പ്രദേശങ്ങളില്‍ നടന്നു വരുന്നത്. കെ.പി.എം.എസ് മാഞ്ഞൂര്‍ ഇടയോരം ശാഖയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ക്യാമ്പയിന്‍ കെ.പി.എം.എസ് കടുത്തുരുത്തി യൂണിയന്‍ സെക്രട്ടറി ശ്രീജിത്ത് പി.ശശി ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ലിജമോള്‍ എന്‍.എസ് അധ്യക്ഷത വഹിച്ചു. സാധുജന പരിപാലന സംഘം ജോയിന്റ് സെക്രട്ടറി സി.ജെ തങ്കച്ചന്‍, മാഞ്ഞൂര്‍ ഊര് മൂപ്പത്തി ഉഷ തമ്പി, കെ.പി.എം.എസ് മാഞ്ഞൂര്‍ ഇടയോരം ശാഖാ സെക്രട്ടറി തങ്കമണി മൂലക്കരയില്‍, വി.പി സോമന്‍, രാധാമണി ടി.കെ, കാര്‍ത്തിക് റോയി, വൈഷ്ണവ് ബിജു തുടങ്ങിയവര്‍ പ്രസംഗിച്ചു.
എല്ലാ പ്രദേശങ്ങളിലും ക്യാമ്പയിന്‍ തുടരും. ഫെസ്റ്റിവല്‍ ഓഫ് ലിബറേഷന്റെ സമാപന സമ്മേളനം അവിട്ടം ദിനത്തില്‍ കടുത്തുരുത്തി ഓപ്പണ്‍ സ്റ്റേജില്‍ സംഘടിപ്പിക്കും.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message