news

സുരേഷ് ഗോപിക്കെതിരേ അനില്‍ അക്കര മൊഴി നല്‍കി

ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

തൃശൂര്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്റെ കൃത്യനിര്‍വഹണത്തിനു തടസം സൃഷ്ടിച്ചെന്ന പരാതിയില്‍ തൃശൂരിലെ ചില ദൃശ്യമാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് കേസെടുത്തത് തലവേദനയാകും. സുരേഷ് ഗോപിയുടെ പരാതിയില്‍ തൃശൂരിലെ ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം തൃശൂര്‍ ഈസ്റ്റ് പൊലീസാണ് കേസെടുത്തത്. മൂന്നു ചാനലുകള്‍ ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ക്കെതിരെയാണ് കേസ്. അതേസമയം മാധ്യമപ്രവര്‍ത്തകര്‍ ഇന്ന് സുരേഷ് ഗോപിയ്ക്ക് എതിരേ പരാതി നല്‍കും. ഇതിനിടെ മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്‌തെന്നാരോപിച്ച് കോണ്‍ഗ്രസ് നേതാവും മുന്‍ എം എല്‍ എയുമായ അനില്‍ അക്കര സുരേഷ് ഗോപിക്കെതിരേ നല്‍കിയ പരാതിയില്‍ അനില്‍ അക്കരയുടെ മൊഴി എ സി.പി ഓഫീസില്‍വച്ച് പോലീസ് രേഖപ്പെടുത്തി.
സുരേഷ് ഗോപിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ വിഷ്ണുരാജിനെ ഭീഷണിപ്പെടുത്തി തള്ളി മാറ്റി, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. ഭാരതീയ ന്യായ് സംഹിതയിലെ 329 (3), 126 (2), 132 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ലൈംഗികാരോപണം നേരിടുന്ന നടന്‍ മുകേഷ് എം എല്‍ എയുടെ രാജിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രകോപനപരമായാണ് കഴിഞ്ഞ ദിവസം സുരേഷ് ഗോപി പ്രതികരിച്ചത്.
രാമനിലയത്തില്‍ പ്രതികരണം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ പ്രതികരിക്കാന്‍ സൗകര്യമില്ലെന്ന് പറഞ്ഞ് സുരേഷ് ഗോപി തള്ളി മാറ്റുകയായിരുന്നു. കാറിനു സമീപത്ത് നിന്ന ദൃശ്യ മാധ്യമപ്രവര്‍ത്തകരെ തള്ളിമാറ്റിയാണ് സുരേഷ് ഗോപി മടങ്ങിയത്. സുരേഷ് ഗോപിക്കെതിരേ മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധം വായാപകമായിട്ടുണ്ട്. പത്രപ്രവര്‍ത്തക യൂണിയന്‍ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

അനില്‍ അക്കര പോലീസില്‍ നല്‍കിയ മൊഴിയുടെ വിശദാംശങ്ങള്‍:

അനില്‍ അക്കര തൃശൂര്‍ അസിസ്റ്റന്റ് കമ്മിഷണര്‍ ഓഫ് പോലീസ് ഓഫീസില്‍ വെച്ച് ചോദിച്ചതില്‍ പറഞ്ഞത്.
ഞാന്‍ മേല്‍പ്പറഞ്ഞ വിലാസത്തില്‍ താമസിച്ച് വരുന്നു. ഞാന്‍ നിയമനിര്‍മ്മാണ സഭയിലെ അംഗം, കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡ് റീജണല്‍ അംഗം, പത്രപ്രവര്‍ത്തനം എന്നീ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു പൊതുപ്രവര്‍ത്തകനും, നിലവില്‍ എഐസിസി അംഗവുമാണ്. ആയതുകൊണ്ട് സമൂഹത്തില്‍ നിയമവിരുദ്ധമായി നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരാറുണ്ട്. 27.08.2024 തിയ്യതി രാവിലെ മുതല്‍ ടെലിവിഷനില്‍ കേന്ദ്രമന്ത്രിയായ സുരേഷ് ഗോപി അദ്ദേഹത്തിന്റെ പദവിക്ക് നിരക്കാത്ത കാര്യങ്ങളാണ് ചെയ്ത് കൊണ്ടിരുന്നത്. ഈ വാര്‍ത്തയും ഇതിന്റെ ദൃശ്യങ്ങളും ഞാന്‍ ലൈവ് ആയി എന്റെ മൊബൈലില്‍ കണ്ടിരുന്നു. ഇതിനെത്തുടര്‍ന്ന് ഈ നിയമവിരുദ്ധ പ്രവര്‍ത്തി ഇ-മെയില്‍ സന്ദേശമായി തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് അയച്ച് കൊടുക്കുകയായിരുന്നു. രാവിലെ ഒല്ലൂരില്‍ വെച്ച് കേരളത്തിലെ സര്‍ക്കാര്‍ അംഗീകൃത വാര്‍ത്ത ചാനല്‍ റിപ്പോര്‍ട്ടര്‍മാരോട് ഹേമ കമ്മിറ്റി വിഷയത്തില്‍ ഇജങ ങഘഅ മുകേഷിന്റെ വിഷയത്തിലും ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ ടി റിപ്പോര്‍ട്ട് നിങ്ങളുടെ തീറ്റയാണെന്നും. അത് വച്ച കാശ് ഉണ്ടാക്കെന്നും രീതിയില്‍ പൊതുസമൂഹത്തിന്റെ മുമ്പില്‍ മാധ്യമപ്രവര്‍ത്തകരെ അപകീര്‍ത്തികരമായ രീതിയില്‍ ചിത്ത വിളിച്ച് പറഞ്ഞു. ഇതിന്റെ തുടര്‍ച്ചയായി സര്‍ക്കാര്‍ അതിഥി മന്ദിരമായ തൃശ്ശൂര്‍ രാമനിലയത്തിന്റെ പുറത്ത് വെച്ച് ഉച്ചയ്ക്ക് ഏകദേശം 12.00 മണിയോടെ തന്റെ കാറിന്റെ പിന്‍വശത്ത് നിന്നിരുന്ന വാര്‍ത്ത ചാനല്‍ ക്യാമറാമാന്‍മാരോടും തട്ടിക്കയറുകയും അവരെ തള്ളി മാറ്റുകയുമുണ്ടായി. മീഡിയ വണ്‍ റിപ്പോര്‍ട്ടര്‍ അഖിലിനെ ദേഹോപദ്രവം വരുത്തും രീതിയില്‍ കൈയ്യേറ്റം ചെയ്യുകയും ചെയ്തു. അതിന് ശേഷം യാതൊരു ഗതാഗത തടസ്സവും ഇല്ലാതെ വാഹനത്തില്‍ കയറിപ്പോകുകയും ചെയ്തു. രാവിലത്തെ സംഭവത്തിന് ശേഷം പ്രത്യേകിച്ച് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്, മുകേഷ് എംഎല്‍എയ്‌ക്കെതിരായ ലൈംഗീകപീഡന പരാതിയില്‍ ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ തന്നെ മാധ്യമപ്രവര്‍ത്തകരോട് അപമര്യാദയായി പെരുമാറിയ സുരേഷ്‌ഗോപി അതിന്റെ തുടര്‍ച്ച എന്ന രീതിയില്‍ മാധ്യമപ്രവര്‍ത്തകരെ അക്രമിക്കണം എന്ന തീരുമാനം ഉറപ്പിച്ച് വെച്ച് കാറിന്റെ പുറക് വശത്ത് നിന്നിരുന്ന ഏഷ്യാനെറ്റ്, മനോരമ, മാതൃഭൂമി, റിപ്പോര്‍ട്ടര്‍, മീഡിയ വണ്‍, ന്യൂസ് ട്വന്റി ഫോര്‍, മലയാളം ട്വന്റി ഫോര്‍ തുടങ്ങിയ തൃശ്ശൂരില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ വാര്‍ത്തചാനലുകളുടെ പ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതും. മാധ്യമപ്രവര്‍ത്തകനായ അഖിലിനെ അക്രമിച്ചതുമായ ഇദ്ദേഹത്തിന്റെ പ്രവര്‍ത്തി ഭാരതീയ ന്യായ് സംഹിത അനുസരിച്ച് വകുപ്പ് 115, 133, 352 എന്നിവ അനുസരിച്ച് ശിക്ഷാര്‍ഹമാണ്. അത് കൊണ്ട് തന്നെ ഈ പ്രതിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കൈയ്യേറ്റത്തിനിരയായ മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് മൊഴിയും, തെളിവും ശേഖരിച്ച് അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കാന്‍ താല്‍പ്പര്യപ്പെടുന്നു. ഇതോടൊപ്പം എനിക്ക് വിവിധ മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് ശേഖരിച്ച വിവിധ വിഡിയോ ദൃശ്യങ്ങള്‍ ഹാജരാക്കാനമുണ്ട്.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message