Art & Literature

ഇതിലേതാണ് കോപ്പിയടി?

തൃശൂര്‍: കോപ്പിയടിയുടെ ഏറ്റവും നല്ല തെളിവായി മറ്റൊരു ചിത്രം കൂടി വൈറലാവുന്നു. യൂറോപ്യന്‍ പെയിന്റിങ് കോപ്പിയടിച്ചപ്പോള്‍ ചിത്രത്തിലെ നഗ്‌നര്‍ വസ്ത്രധാരികളായി. വെളുത്ത കുട്ടി നീല നിറക്കാരനുമായി. ബ്രാഹ്‌മണിസം അതിന്റെ അതിജീവനത്തിനായി എന്തൊക്കെ ചെയ്തു എന്നതിന്റെ ഒരു ഉദാഹരണമാണ് ഇത്. പ്രസന്ന ചന്ദ്രന്‍ എന്നയാളുടെ ഫേസ്ബുക്ക് പേജില്‍ രണ്ടു ദിവസം മുമ്പാണിത് പ്രത്യക്ഷപ്പെട്ടത്. ഇവരില്‍ ആരാ കോപ്പി അടിച്ചത് ? എന്ന ചോദ്യത്തോടെ!
അതേസമയം വികാസ് വി. കൈതയ്ക്കല്‍ ഫെസ് ബുക്കില്‍ കുറിച്ചത് 1897ല്‍ വില്ല്യം-അഡോള്‍ഫ് ബൊഗ്യൂറോ നിര്‍മ്മിച്ച ചിത്രമാണ് ആദ്യത്തേതെന്നാണ്. രണ്ടാമത്തേതിനെക്കുറിച്ച് 1900-കളില്‍ ഹിന്ദു കലാകാരന്മാര്‍ പകര്‍ത്തിയ ചിത്രമാണിതെന്നും പറയുന്നു.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message