Cinema

സവര്‍ണ സംവരണം വിഷയമാകുന്ന ഒരു ജാതി പിള്ളേരിഷ്ടാ…

സവര്‍ണ സംവരണം വിഷയമാകുന്ന
ഒരു ജാതി പിള്ളേരിഷ്ടാ…

ശ്രീനിവാസന്‍ രാമചന്ദ്രന്‍

പ്രശാന്തിന്റെ സിനിമജീവിതത്തിലെ അവിസ്മരണീയമായ ഒരു ചുവടുവെപ്പായിരുന്നു സവര്‍ണ സംവരണ വിഷയം ചര്‍ച്ച ചെയ്യുന്ന ഈ സിനിമ. അസോസിയേറ്റ് ഡയറക്ടറായി മലയാള സിനിമയില്‍ നീണ്ട വര്‍ഷത്തെ പരിചയ സമ്പത്തുമായി ഒരു ഷോര്‍ട്ട് ഫിലിം എന്ന നിലയില്‍ വിഭാവനം ചെയ്ത് തുടങ്ങിയതാണ് ഈ സിനിമ.
അതിന്റെ പ്രമേയത്തിന്റെ രാഷ്ട്രീയ പ്രാധാന്യം കൊണ്ടു മാത്രം ഒരു മുഴുനീള സിനിമയായി പരിണമിച്ചത്തിന്റെ പിന്നില്‍ പ്രശാന്തിന്റെ നീണ്ട കാലത്തെ പ്രയത്‌നവും സിനിമയോടും അടിസ്ഥാനജനസമൂഹ രാഷ്ട്രീയ വിശ്വാസത്തോടുമുള്ള പ്രതിബദ്ധതയുമാണെന്നത് പ്രത്യേകം ഓര്‍ക്കുന്നു.
ജനകീയമായി ഒരു രാഷ്ട്രീയം പറയുന്ന സിനിമ എങ്ങനെ പരുവപ്പെടുത്താം..? അതിനെ എങ്ങനെ സന്ധിയില്ലാതെ വാണിജ്യപരമായി തന്നെ മുടക്കുമുതല്‍ തിരിച്ചു ലഭിക്കുന്നതിനുളള സാധ്യതകള്‍ കണ്ടെത്താം..? തുടങ്ങിയ നിരവധി സംശയങ്ങള്‍ക്ക് സ്വയം ഒരു ഉത്തരമായി നില്‍ക്കുന്ന ഈ യുവാവിന്റെ വലിയ ശ്രമങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്ന ഉറച്ച വിശ്വാസത്തില്‍ സിനിമയുടെ ടീസര്‍ പങ്കുവെക്കുന്നു.

(ഫേസ് ബുക്ക് പോസ്റ്റ്)

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message