പട്ടാപ്പകല്‍ നടുറോഡില്‍ യുവതിയെ ബലാത്സംഗം ചെയ്തുവഴിയാത്രക്കാര്‍ ദൃശ്യം മൊബൈലില്‍ ചിത്രീകരിച്ചു
പ്രതിയെ അറസ്റ്റ് ചെയ്തു.
പ്രതികരണവുമായി പ്രിയങ്കാ ഗാന്ധി
ഭോപ്പാല്‍: ബി.ജെ.പി. ഭരിക്കുന്ന മധ്യപ്രദേശിലെ ഉജ്ജൈനിയില്‍ പട്ടാപ്പകല്‍ നടുറോഡില്‍ യുവതിയെ ബലാത്സംഗം ചെയ്തു. വഴിയാത്രക്കാര്‍ യുവതിയെ രക്ഷിക്കുന്നതിനു പകരം ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സാമൂഹിക മാധ്യങ്ങളില്‍ പ്രചരിപ്പിച്ചു. ഇതോടെയാണ് സംഭംവം പുറത്തറിഞ്ഞത്. മുഖ്യമന്ത്രി മോഹന്‍ യാദവിന്റെ മണ്ഡലത്തിലാണ് അതിദാരുണമായ കുറ്റകൃത്യം നടന്നത്. നഗരത്തിലെ ഏറ്റവും തിരക്കേറിയ ഇടങ്ങളിലൊന്നായ കൊയ്‌ല ഫടക് ഏരിയായിലാണ് സംഭവം നടന്നത്.
ആക്രി പെറുക്കി ജീവിക്കുന്ന യുവതിയെ വിവാഹം കഴിക്കാമെന്നു പ്രലോഭിപ്പിച്ച് കൂടെ കൊണ്ടുപോകാന്‍ ശ്രമിച്ചു. തുടര്‍ന്നാണ് മദ്യം കുടിപ്പിച്ച് ഫുട്പാത്തില്‍വച്ച് ബലാത്സംഗം ചെയ്തത്. ബുധനാഴ്ചയാണ് സംഭവം നടന്നത്. അതിക്രമം പുറത്തുപറയാതിരിക്കാന്‍ യുവതിയെ ഇയാള്‍ ഭീഷണിപ്പെടുത്തി. കൃത്യത്തിനുശേഷം ലോകേഷ് ഉടന്‍ തന്നെ സ്ഥലം വിട്ടു. മദ്യലഹരിയില്‍ നിന്ന് മുക്തമായതിന് ശേഷം യുവതി പോലീസില്‍ പരാതി നല്‍കി. യുവതിയുടെ പരാതിയില്‍ ലോകേഷ് എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി. പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ബി.ജെ.പി. സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നാട്ടില്‍ ഇതാണ് സ്ഥിതിയെങ്കില്‍ സംസ്ഥാനത്തെ മറ്റിടങ്ങളിലെ അവസ്ഥ എളുപ്പത്തില്‍ മനസിലാക്കാമെന്ന് കോണ്‍ഗ്രസ് നേതാവ് ജിതു പട്വാരി കുറ്റപ്പെടുത്തി.
സംഭവം അങ്ങേയറ്റം ഭയാനകമാണെന്നു കോണ്‍്ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി പ്രതികരിച്ചു. ഇന്ന് നമ്മുടെ സമൂഹം എങ്ങോട്ടാമ് പോകുന്നതെന്ന് ആശ്ചര്യപ്പെട്ട് രാജ്യം മുഴുവന്‍ സ്തംഭിച്ചിരിക്കുകയാണ്. റിപ്പോര്‍ട്ടുകള്‍ പറയുന്നത് സ്ത്രീയെ രക്ഷിക്കുന്നതിനു പകരം വഴിയാത്രക്കാര്‍ വീഡിയോ എടുക്കുകയായിരുന്നുവെന്നാണ്. സ്ത്രീകള്‍ക്കെതിരേ തുടര്‍ച്ചയായി വര്‍ദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങളും ഇരകളോടും അവരുടെ കുടുംബങ്ങളോടും പോലീസിന്റെയും ഭരണകൂടത്തിന്റെയും മനോഭാവവും ഭരണവ്യവസ്ഥയുടെ തകര്‍ച്ചയാമ് കാണിക്കുന്നതെന്നു പ്രിയങ്ക എക്‌സില്‍ കുറിച്ചു.
