Kerala NewsPolitics

സംവരണത്തിന്റെ കഥ വെബിനാര്‍ തുടങ്ങി

കാസറഗോഡ്: ബാംസെഫ് കേരളയുടെ നേതൃത്വത്തില്‍ സംവരണത്തിന്റെ കഥ എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ വെബിനാര്‍ പരമ്പരയ്ക്കു തുടക്കമായി. എല്ലാ ശനിയാഴ്ചയും രാത്രി എ്ട്ടുമുതല്‍ 9.30 വരെയാണ് ഗൂഗ്ള്‍ മീറ്റിലൂടെയാണ് ചര്‍ച്ച.
സംവരണം പോലുള്ള ഭരണഘടനാപരമായ വിഷയങ്ങള്‍ കരികുലത്തില്‍ (സ്‌കൂള്‍ സിലബസ്) ഉള്‍പ്പെടുത്താത്തതുകൊണ്ട് അത്തരത്തിലുള്ള വിഷയങ്ങള്‍ സാധാരണക്കാരില്‍ എത്തിക്കേണ്ടത് ഇന്നിന്റെ ആവശ്യമാണെന്ന് തിരിച്ചറിയുന്നതുകൊണ്ടാണ് ഇത്തരമൊരു വെബിനാര്‍ പരമ്പര തുടങ്ങിയതെന്നു ബാംസെഫ് കേരള ഘടകം ജനറല്‍ സെക്രട്ടറി രഞ്ജിത്ത് ചട്ടഞ്ചാല്‍ പറഞ്ഞു. പങ്കെടുക്കുന്നവരുടെ സംശയങ്ങളും അതിന്റെ നിവാരണവും നടത്താന്‍ പ്രത്യേകം സെഷന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഓഗസ്റ്റ് 31ന് നടന്ന ചര്‍ച്ചയില്‍ അധികാരത്തിനായുള്ള യുദ്ധം – തുടക്കവും കാരണവും എന്ന ഉപവിഷത്തിലായിരുന്നു സെമിനാര്‍ നടന്നത്.
രണ്ടാം സെഷന്‍ സെപ്റ്റംബര്‍ ഏഴ് ശനിയാഴ്ച എട്ടിനു നടക്കും. മതം അധികാരം നേടാനുള്ള ഉപകരണമാകുന്നതെങ്ങനെ? എന്നതാണ് ഉപ തലക്കെട്ട്.

ഗൂഗിള്‍ മീറ്റ് ലിങ്ക്:
https://meet.google.com/haa-rprm-vqd
കോഡ് haa-rprm-vqd8

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message