നാട്ടിക നിയോജക മണ്ഡലത്തിലെ ഗ്രാമപഞ്ചായത്തുകളില്‍മിനി കുടിവെള്ള പദ്ധതികള്‍ നടപ്പിലാക്കും: സി സി മുകുന്ദന്‍
തൃശൂര്‍: നാട്ടിക നിയോജക മണ്ഡലത്തിലെ ഗ്രാമപഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ മിനി കുടിവെള്ള പദ്ധതികള്‍ നടപ്പിലാക്കുമെന്ന് സി സി മുകുന്ദന്‍ എം എല്‍ എ അറിയിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന നിയോജക മണ്ഡലത്തിലെ ജലജീവന്‍ മിഷന്‍ പ്രവൃത്തികളുടെ അവലോകന യോഗത്തില്‍ പുതിയ മിനി കുടിവെള്ള പദ്ധതികള്‍ക്കായി എസ്റ്റിമേറ്റ് തയ്യാറിക്കുന്നതിനായി ജല അതോറിറ്റി ഉദ്യോഗസ്ഥരോട് എം എല്‍ എ ആവശ്യപ്പെട്ടു.
ഒരു കോടി രൂപയില്‍ താഴെ എംഎല്‍എ ആസ്തിവികസന ഫണ്ട് കലക്ടറുടെ ഉത്തരവോടെ പദ്ധതികള്‍ക്ക് ചിലവഴിക്കാന്‍ കഴിയും. വലിയ പദ്ധതികള്‍ സാങ്കേതിക പ്രശ്നങ്ങള്‍ മൂലം കാല താമസം വരുന്നതായും ഇവ പരിഹരിക്കാന്‍ ജലഅതോറിറ്റിക്ക് ഇന്ന് വരെയും സാധിക്കാത്തതിനാലാണ് മിനി കുടിവെള്ള പദ്ധതികള്‍ എം എല്‍ എ ആസ്തിവികസന ഫണ്ടില്‍ നിന്നും ചെലവഴിക്കാന്‍ തീരുമാനിക്കുന്നത്. പ്രധാനമായും തീരദേശ പഞ്ചായത്തുകളിലും, പട്ടികജാതി സങ്കേതങ്ങളിലും കേന്ദ്രീകരിച്ചായിരിക്കും പദ്ധതി നടപ്പിലാക്കുക.
