Kerala NewsLocal Newsnews

സപ്ലൈകോ ഓണം ഫെയര്‍ തുടങ്ങി മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്തു

തൃശൂര്‍: വിപണിയിലെ വിലക്കയറ്റത്തെ പിടിച്ചുനിര്‍ത്തി സാധാരണക്കാരുടെ ഓണ ബജറ്റിനെ താങ്ങി നിര്‍ത്തുന്ന സപ്ലൈകോ ഓണം ഫെയര്‍ തുടങ്ങി. തൃശൂര്‍ ജില്ലാതല ഓണം ഫെയറിന്റെ ഉദ്ഘാടനം മന്ത്രി കെ. രാജന്‍ നിര്‍വഹിച്ചു. വയനാട്ടിലെ പ്രകൃതി ദുരന്തം നമ്മുടെയെല്ലാം മനസ്സില്‍ മായാതെ നില്‍ക്കുന്നുണ്ടെങ്കിലും സിവില്‍ സപ്ലൈസ്, കണ്‍സ്യൂമര്‍ ഫെഡ്, കൃഷിവകുപ്പ് എന്നിവരുടെ ഓണച്ചന്തകള്‍ ഒരു തരത്തിലുള്ള പ്രയാസങ്ങളുമില്ലാതെ പ്രവര്‍ത്തിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു.
തേക്കിന്‍കാട് മൈതാനിയിലെ തെക്കേഗോപുര നടയില്‍ നടന്ന ചടങ്ങില്‍ പി. ബാലചന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ എം.എല്‍ റോസി ആദ്യ വില്‍പ്പന നടത്തി. സപ്ലൈകോ മേഖലാ മാനോജര്‍ ടി.ജെ ആശ, ജില്ലാ സപ്ലൈ ഓഫീസര്‍ പി.ആര്‍ ജയചന്ദ്രന്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഓണക്കാലത്തെ വിപണി ഇടപെടലിന്റെ ഭാഗമായി സപ്ലൈകോ എല്ലാ ജില്ലകളിലും, നിയോജക മണ്ഡലങ്ങളിലും ഓണം ഫെയറുകള്‍ സംഘടിപ്പിക്കുന്നുണ്ട്. തേക്കിന്‍കാട് മൈതാനത്തെ തെക്കേ ഗോപുര നടയില്‍ സെപ്തംബര്‍ 14 വരെ നടക്കുന്ന ഓണം ജില്ലാ ഫെയറില്‍ നിന്നും പൊതുജനങ്ങള്‍ക്ക് ന്യായമായ വിലയില്‍ അവശ്യവസ്തുക്കള്‍ വാങ്ങാം.

സപ്ലൈകോ വില വര്‍ധിപ്പിച്ച സാധനങ്ങള്‍
കുറഞ്ഞ തുകയ്ക്ക് നല്‍കി കണ്‍സ്യൂമര്‍ഫെഡ്

തൃശൂര്‍: ഓണച്ചന്തകളില്‍ സപ്ലൈകോ വില വര്‍ധിപ്പിച്ച സാധനങ്ങള്‍ കുറഞ്ഞ തുകയ്ക്ക് നല്‍കി കണ്‍സ്യൂമര്‍ഫെഡ്. പഞ്ചസാര ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് സപ്ലൈകോ വില വര്‍ധിപ്പിച്ചിരുന്നു. ഹോള്‍സെയില്‍ വിപണിയിലെ വിലക്കയറ്റം മൂലമാണ് വില വര്‍ധനവെന്നായിരുന്നു സപ്ലൈകോ വിശദീകരണം. എന്നാല്‍ അതേ ഹോള്‍സെയില്‍ വിപണിയില്‍ നിന്ന് വാങ്ങിയ സാധനങ്ങളാണ് കണ്‍സ്യൂമര്‍ഫെഡ് കുറഞ്ഞ വിലയ്ക്ക് വില്‍ക്കുന്നത്. സപ്ലൈകോ ഓണം മേളയില്‍ 36 രൂപ വിലയുള്ള പഞ്ചസാര 27 രൂപയ്ക്കാണ് കണ്‍സ്യൂമര്‍ഫെഡിന്റെ ഓണം വിപണിയില്‍ വില്‍ക്കുന്നത്. സപ്ലൈകോയില്‍ മട്ട അരിയുടെ വില 33 രൂപയാണ്. അതേ മട്ടയരിക്ക് കണ്‍സ്യൂമര്‍ഫെഡിലെ വില 30 രൂപയാണ്. പഞ്ചസാരയ്ക്ക് 8 രൂപയുടെ വ്യത്യാസമാണുള്ളത്. കണ്‍സ്യൂമര്‍ഫെഡില്‍ നിന്നും 27 രൂപയ്ക്ക് വാങ്ങുന്ന പഞ്ചസാരക്ക് സപ്ലൈകോയില്‍ കിലോയ്ക്ക് 35 രൂപ നല്‍കണം. കണ്‍സ്യൂമര്‍ഫെഡില്‍ തുവര പരിപ്പിന്റെ വില 111 ആണെങ്കില്‍ സപ്ലൈകോ വില 115 രൂപയാണ്.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message