തൃശൂര്‍ റെയില്‍വെ സ്റ്റേഷന്‍ മേല്‍പ്പാലത്തില്‍നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി
തൃശൂര്‍: തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍ മേല്‍പ്പാലത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബാഗിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ 8.45 ഓടെയാണ് സുരക്ഷാജീവനക്കാര്‍ സംശയകരമായ നിലയില്‍ ബാഗ് കണ്ടെത്തിയത്.
ഒരു ദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെടുത്തത്. ആരാണ് മൃതദേഹം ഇവിടെ ഉപേക്ഷിച്ചതെന്ന് വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചു.
Please follow and like us:
