Art & LiteratureLocal Newsnews

ജോസ് ചിറമേല്‍ തെരുവിനെ അരങ്ങാക്കി മാറ്റിയ നാടകപ്രതിഭ: മന്ത്രി കെ. രാജന്‍

തൃശൂര്‍: തെരുവിനെ അരങ്ങാക്കി മാറ്റിയ നാടകപ്രതിഭയായിരുന്നു ജോസ് ചിറമേലെന്ന് മന്ത്രി കെ. രാജന്‍. ചേറ്റുപുഴ മുഖം ഗ്രാമീണ നാടകവേദിയുടെ 37-ാം വാര്‍ഷികാ ഘോഷങ്ങളും അവാര്‍ഡ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തെ ഇന്നത്തെപോലെ രൂപപ്പെടുത്തിയത് ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ പോലുള്ള നാടകങ്ങളാണെന്നും ശിഷ്യന്‍മാരിലൂടെ സമ്പന്നനായ വ്യക്തിയായിരുന്നു ചിറമേലെന്നും മന്ത്രി അനുസ്മരിച്ചു. ഡ്രാമാ സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ അധ്യാപകനും വിദ്യാര്‍ഥിയും ഒരാള്‍ തന്നെയായിരുന്നുവെന്നും തെരുവുകള്‍ മറക്കാത്ത നാടകക്കാരനായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മുഖം പ്രസിഡന്റ് എം.കെ. പശുപതി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എം.ആര്‍. ബാലചന്ദ്രന്‍ അനുസ്മരണ പ്രഭാഷണം നടത്തി.
കുന്നത്തങ്ങാടിയില്‍ നടന്ന ചടങ്ങില്‍ ജയരാജ് വാര്യര്‍, നന്ദകിഷോര്‍ എന്നിവര്‍ ജോസ് ചിറമേല്‍ അവാര്‍ഡുകളും മുരളി അടാട്ടും ബാബു മലയിലും ഡോ. ചുമ്മാര്‍ ചൂണ്ടല്‍, ഡോ. സി.ആര്‍. രാജഗോപാല്‍ അവാര്‍ഡുകളും ഏറ്റുവാങ്ങി. 42 ഓളം കലാപ്രതിഭകളെ ആദരിച്ചു.
മുഖം സെക്രട്ടറി പോള്‍സണ്‍ താണിക്കല്‍, കെ.കെ. ശശിധരന്‍, വി.എം. താജുദ്ദിന്‍, റെജീന ജിപ്‌സണ്‍, സതീഷ് മാനവ്, മനോഹര്‍ ലാല്‍ പാറക്കോവില്‍, ഉണ്ണികൃഷ്ണന്‍ മനക്കൊടി, ആര്‍ട്ടിസ്റ്റ് രാധാകൃഷ്ണന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
സര്‍ഗമുഖം ത്രൈമാസികയുടെ പ്രകാശനം സ്മിത അജയകുമാര്‍ നിര്‍വഹിച്ചു. ചിത്രരചനാ മത്സരവും പ്രതിഭാ സംഗമവും ചടങ്ങിന് മാറ്റുകൂട്ടി.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message