അഡ്വ. സജി കെ. ചേരമന് മഹാത്മാ അയ്യന്‍കാളി അവാര്‍ഡ്
തൃശൂര്‍: എസ്.സി.-എസ്.ടി. ഫെഡറേഷന്‍ കേരളയുടെ രണ്ടാമത് മഹാത്മാ അയ്യന്‍കാളി സംസ്ഥാന അവാര്‍ഡ് ഭീം മിഷന്‍ സംസ്ഥാന ജനറല്‍ കണ്‍വീനര്‍ അഡ്വ. സജി കെ. ചേരമന് നല്‍കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളത്തില്‍ അറിയിച്ചു. സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക മേഖലയില്‍ നടത്തിയ പ്രവര്‍ത്തനമികവിനാണ് അവാര്‍ഡ് നല്‍കുന്നതെന്ന് ഫെഡറേഷന്‍ ചെയര്‍മാന്‍ എ.കെ. സന്തോഷ് പറഞ്ഞു. 10,001 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്ന അവാര്‍ഡ് 17ന് രാവിലെ 10ന് സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ റിട്ട. സഹകരണവകുപ്പ് അഡീ. റജിസ്ട്രാര്‍ എ.വി. ദിവാകരന്‍ മുണ്ടക്കയം സമ്മാനിക്കും. എന്‍.എ. സുമേഷ് അധ്യക്ഷത വഹിക്കും. എ.കെ. സന്തോഷ്, സി.എ. ശിവന്‍, വി.എസ്. രാധാകൃഷ്ണന്‍, ബാബു ചിങ്ങാരത്ത്, നിഷ രാജേഷ്, കെ.സി. സജീവന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. അഡ്വ. സജി കെ. ചേരമന്‍ മറുപടി പ്രസംഗം നടത്തും.
പത്രസമ്മേളനത്തില്‍ എന്‍.എ. സുമേഷ്, കെ. ജ്യോതിഷ്, അജിത നാരായണന്‍ എന്നിവരും പങ്കെടുത്തു.
