Culture & HistoryIndia NewsKerala NewsWorld News

ദക്ഷിണേന്ത്യന്‍ ബുദ്ധിസ്റ്റ് സമ്മേളനം വിജയകരമായി പര്യവസാനിച്ചു

തിരുവനന്തപുരം: ദക്ഷിണേന്ത്യന്‍ ബുദ്ധിസ്റ്റ് സമ്മേളനം വിജയകരമായി പര്യവസാനിച്ചു. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള ബുദ്ധിസ്റ്റുകള്‍ക്ക് പുറമേ തമിഴ്‌നാട്, പോണ്ടിച്ചേരി, കര്‍ണാടക, തെലങ്കാന, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ബുദ്ധിസ്റ്റുകളും പങ്കെടുത്തു. കേരളത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ബുദ്ധക്ഷേത്ര സംഗീതി, മഹാമായ ബുദ്ധിസ്റ്റ് സംഘം, നേറ്റീവ് ബുദ്ധിസ്റ്റ് സംഘം, ത്രിരത്‌ന ബുദ്ധിസ്റ്റ് സംഘം, ബോധിസ്വത്വ ധാര്‍മിക സംഘം, അമലസാരം ബുദ്ധിസ്റ്റ് സംഘം, സംഘമിത്ര ബുദ്ധിസ്റ്റ് സംഘം, സംഘഗ്രാമം, ഡി.എച്ച്.ആര്‍.എം. തുടങ്ങിയ വിവിധ ബുദ്ധിസ്റ്റ് സംഘങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്തു. വേങ്ങോട് ബുദ്ധഭൂമിയില്‍ 21നായിരുന്നു സമ്മേളനം.
ബന്ദേജി ബുദ്ധ മൗര്യ, ബുദ്ധശീല, ഡോ. ഭാരതി പ്രഭു, ഡോ. ഗൗതമ പ്രഭു, സജി കൊല്ലം, ഡോ. ബാബുരാജ്, ഡോ. ജീന ബാബുരാജ്, ആര്‍ച്ചല്‍ ബാബു, നാഗരത്‌ന, ബിനോജ് ബാബു, കിഷോര്‍ ബാബു, സാബു, ഡോ. നീലലോഹിത ദാസ്, പ്രഫ. ശശികുമാര്‍, അഡ്വ. സജി ചേരമന്‍, സുരേഷ്, സുരേഷ് കുമാര്‍ പി.കെ, സിജി മണി, ഉഷ സന്തോഷ്, സാവിത്രി, പ്രശാന്ത്, ടി.എം. കൃഷ്ണന്‍ കുട്ടി തുടങ്ങിയ നിരവധി പ്രമുഖര്‍ പ്രസംഗിച്ചു. കണ്ണന്‍ മേലോത്ത് ഹുയാന്‍സാങ് എന്ന ഏകാംഗ പ്രദര്‍ശനം നടത്തി.
അടുത്ത ജനുവരി 11 ന് ദക്ഷിണേന്ത്യന്‍ ബുദ്ധിസ്റ്റ് രാഷ്ട്രകാര്യ സമ്മേളനവും മേയ് 11 ന് ദക്ഷിണേന്ത്യന്‍ ബുദ്ധിസ്റ്റ് സാമ്പത്തിക കാര്യ സമ്മേളനവും ഉണ്ടായിരിക്കും.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message